ഹാരിസൺ ^ഇടതു സർക്കാർ ഒത്തുകളിക്കെതിരെ വെൽഫെയർ പാർട്ടി കലക്​ടറേറ്റ്​ ധർണ നടത്തും

ഹാരിസൺ -ഇടതു സർക്കാർ ഒത്തുകളിക്കെതിരെ വെൽഫെയർ പാർട്ടി കലക്ടറേറ്റ് ധർണ നടത്തും കൊച്ചി: ഹാരിസൺ -ഇടതു സർക്കാർ ഒത്തുകളിക്കെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കലക്ടറേറ്റുകൾക്ക് മുന്നിൽ ബുധനാഴ്ച ധർണ സംഘടിപ്പിക്കും. രാവിലെ 10ന് സംസ്ഥാന ഭാരവാഹികൾ ഉദ്ഘാടനം ചെയ്യും. രാജമാണിക്യം റിപ്പോർട്ട് നടപ്പാക്കുക, കൈയേറ്റ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഭൂമി ഹാരിസൺ കമ്പനി അനധികൃതമായി കൈവശം െവച്ചിരിക്കുന്നുവെന്നും അത് തിരിച്ചുപിടിക്കണമെന്നും രാജമാണിക്യം കമ്മിറ്റി റിപ്പോർട്ട് ശിപാർശ ചെയ്തിട്ടുള്ളതാണ്. ഭൂമി തിരിച്ചുപിടിക്കാൻ ഹാരിസണിന് രാജമാണിക്യം നോട്ടീസ് നൽകിയിരുന്നു. അതിനെതിരെ ഹാരിസൺ നൽകിയ കേസിൽ രാജമാണിക്യത്തി​െൻറ നടപടി നിയമാനുസൃതമായിരുന്നുവെന്നാണ് ഹൈകോടതി കണ്ടെത്തിയത്. ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം ഹാരിസണി​െൻറ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള എല്ലാ നടപടികളും നിശ്ചലമായിരിക്കുകയാണ്. ഇന്ത്യൻ കമ്പനീസ് രജിസ്ട്രേഷൻ ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്യാത്ത ഒരു കമ്പനിക്കും പ്രവർത്തനം നടത്താൻ കഴിയില്ലെന്നിരിക്കെ ഹാരിസണിന് ല‍‍ക്ഷക്കണക്കിന് ഏക്കർ ഭൂമി കൈവശം വെക്കാൻ അവസരം നൽകിയതിന് എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളോട് മാപ്പുപറയണമെന്ന് അവർ ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ്, ജില്ല ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ, ജില്ല കൺവീനർ മുസ്തഫ പള്ളുരുത്തി, സെക്രട്ടറി ഷംസുദ്ദീൻ എടയാർ, മീഡിയ സെക്രട്ടറി കെ.എ. സദീഖ്, ഭൂസമര സമിതി അസി. കൺവീനർ മിർസാദ് റഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.