പുഴയമ്മേ... ഞങ്ങളുണ്ട് കൂടെ: പുഴ സംരക്ഷണ സന്ദേശവുമായി വിദ്യാർഥികൾ

പിറവം: പിറവം എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീമി​െൻറയും സ്കൗട്ട് ആൻഡ് െഗെഡ്സി​െൻറയും ആഭിമുഖ്യത്തിൽ പിറവം പുഴയുടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദേശീയ യുവജനദിനം മുതൽ ഒരുവർഷം നീളുന്നതാണ് ശുചീകരണപ്രവർത്തനം. ശുചീകരണപ്രവർത്തനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബെന്നി വി. വർഗീസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.എ. ഒാനാൻകുഞ്ഞ് സംസാരിച്ചു. എൻ.എസ്.എസ് വളൻറിയർ ലീഡർ അലീന ജോർജ് പദ്ധതി വിശദീകരിച്ചു. പ്രോഗ്രാം ഓഫിസർ ഡോ. ജെ. അഭിലാഷ് സ്വാഗതവും ൈഗഡ് ക്യാപ്റ്റൻ സേറ സൈബി നന്ദിയും പറഞ്ഞു. സ്കൗട്ട് മാസ്റ്റർ ആേൻറാ ജോസഫ്, സരിത ജോസഫ്, ബി. മഞ്ജു എന്നിവർ പങ്കെടുത്തു. വരുന്ന ഒരുവർഷം ലഘുലേഖകൾ വിതരണം ചെയ്തും തെരുവുനാടകങ്ങൾ നടത്തിയും നാടൻ പാട്ടുകളിലൂടെയും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഇരു സംഘടകളുെടയും ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.