കൊച്ചി: ഉപജീവന പദ്ധതികളും തൊഴിൽ പരിശീലനവുമായി . സംസ്ഥാനത്തെ 82.9 ശതമാനം ആദിവാസി കുടുംബങ്ങളെ പദ്ധതിയിലേക്ക് കൊണ്ടുവരാൻ കുടുംബശ്രീക്ക് കഴിഞ്ഞു. 1,27,987 ആദിവാസി കുടുംബങ്ങളിൽ 1,06,162 കുടുംബങ്ങളാണ് അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായത്. ഊരുകളിലെ 5962 അയൽക്കൂട്ടങ്ങൾ സജീവമാണ്. അയൽക്കൂട്ടങ്ങളുടെ എണ്ണത്തിൽ വയനാട് ജില്ലയാണ് മുന്നിൽ. 1,612 അയൽക്കൂട്ടങ്ങളും 27,135 അംഗങ്ങളുമുണ്ട്. കാസർകോട് 7,18,15,850, ഇടുക്കി 7,15,13,687. ആലപ്പുഴയിലാണ് ഏറ്റവും കുറവ്. മൂന്ന് അയൽക്കൂട്ടങ്ങളിലായി 41 അംഗങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. 5,484 ആദിവാസി ഊരുകളാണ് സംസ്ഥാനത്തുള്ളത്. 4,54,302 ആണ് മൊത്തം ജനസംഖ്യ. 2007ലാണ് പട്ടിക വർഗ വികസന വകുപ്പുമായി സഹകരിച്ച് ആദിവാസി ഊരുകളിൽ കുടുംബശ്രീ പ്രത്യേക ഉപജീവന പദ്ധതികൾ ആരംഭിക്കുന്നത്. തൊഴിലില്ലായ്മ, പട്ടിണി എന്നിവ നിർമാർജനം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്കായിരുന്നു മുൻഗണന. കൈത്തറി, കരകൗശല വസ്തുക്കൾ, തയ്യൽ യൂനിറ്റുകൾ എന്നിവയിലൂടെ കൂടുതൽ ഉപജീവന പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഇടുക്കി, വയനാട്, പാലക്കാട്, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുത്ത 10 പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കും. ആലപ്പുഴയൊഴികെ ജില്ലകളിൽ രണ്ടാംഘട്ടം. മൂന്നാം ഘട്ടത്തിൽ ഗോത്രസമൂഹങ്ങൾ അധിവസിക്കുന്ന എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. അയൽക്കൂട്ടങ്ങളെ ഊർജിതപ്പെടുത്തുകയാണ് പ്രാരംഭ നടപടി. തുടർന്ന് സംഘം ചേർന്നുള്ള കൃഷി, പി.എസ്.സി പരിശീലനം, സ്വയംതൊഴിൽ പരിശീലനം എന്നിവക്ക് തുടക്കമിടും. ഗോത്ര ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള ശ്രമവും ഊർജിതമാണ്. 2013 മുതൽ അട്ടപ്പാടി പ്രത്യേക പ്രോജക്ട് കുടുംബശ്രീ നടപ്പാക്കുന്നുണ്ട്. എടമലക്കുടി പോലുള്ള മേഖലകൾക്കാണ് പ്രാധാന്യം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.