ബേപ്പൂര്‍ ബോട്ടപകടം: ​െഎ.എസ്​.ആർ.ഒയുടെ ഉപഗ്രഹ വിവരങ്ങള്‍ തേടി ഹൈകോടതി

കൊച്ചി: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തി​െൻറ വിശദാംശങ്ങൾ െഎ.എസ്.ആർ.ഒയുടെ ഉപഗ്രഹ സംവിധാനം വഴി ലഭ്യമായിട്ടുണ്ടെങ്കിൽ നൽകണമെന്ന് ഹൈകോടതി. ഒക്ടോബര്‍ 11ന് രാത്രി ഒമ്പതോടെ ബേപ്പൂര്‍ തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ദുരന്തത്തിനിരയായ 'ഇമ്മാനുവല്‍' എന്ന ബോട്ടി​െൻറയും അപകടകാരണമായ അജ്ഞാത കപ്പലി​െൻറയും യാത്ര സംബന്ധിച്ച വിവരങ്ങളറിയുന്നതിനാണിത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും കപ്പൽ കണ്ടെത്താത്തത് വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. കൊച്ചി തുറമുഖത്തുനിന്ന് രാവിലെ പുറപ്പെട്ട ബോട്ടില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. സംഭവം നടന്നയുടന്‍ തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ കാര്‍ത്തിക്, സേവ്യര്‍ എന്നിവരെ ഒരു മത്സ്യബന്ധന ബോട്ടും തീരസംരക്ഷണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുളച്ചല്‍ സ്വദേശിയായ ബോട്ടുടമ ആേൻറാ, തിരുവനന്തപുരം സ്വദേശി പ്രിന്‍സ് എന്നിവരുടെ മൃതദേഹം ബോട്ടില്‍ കുടുങ്ങിയ നിലയില്‍ അടുത്ത ദിവസം കണ്ടെത്തി. അപകടത്തെ തുടർന്ന് നിയമനടപടികൾ വേണ്ടവിധം സ്വീകരിച്ചില്ലെന്ന് ഹരജിയിൽ പറയുന്നു. ഏകോപിത രക്ഷാപ്രവര്‍ത്തനമുണ്ടായില്ല. അേന്വഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നും ഹരജിയിൽ ആവശ്യമുണ്ട്. കപ്പൽ സംബന്ധിച്ച വിവരങ്ങളൊന്നും കൈവശമില്ലെന്നും പ്രാഥമിക അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാൽ, വിവരങ്ങൾ െഎ.എസ്.ആർ.ഒയുടെ കൈവശമുണ്ടാകുമെന്നും അത് ലഭ്യമാക്കണമെന്നും ഹരജിക്കാർ വാദിച്ചു. ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.