കൊച്ചി: നാഷനല്‍ എംപ്ലോയ്മെൻറ് സര്‍വിസ് വകുപ്പ് നൂറോളം ഉദ്യോഗദായകരെ ഉള്‍പ്പെടുത്തി നിയുക്തി 2018 എന്ന പേരില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കും. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർഥികൾക്കാണ് അവസരം. ഇൗ മാസം 20ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കാമ്പസില്‍ നടത്തുന്ന പരിപാടി രാവിലെ 9.30ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഐ.ടി, ഹെല്‍ത്ത് കെയര്‍ മാനേജ്മെൻറ്, സെയില്‍സ് ആൻഡ് മാര്‍ക്കറ്റിങ്, ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, അഡ്വര്‍ടൈസിങ്, മീഡിയ എന്നീ മേഖലകളില്‍നിന്നുള്ള ആറായിരത്തിഅഞ്ഞൂറിലേറെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെെൻറന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം തുടങ്ങിയ യോഗ്യതകളുള്ള ഒഴിവുകളിലേക്കാണ് നിയമനം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇൻറര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള ഓറിയൻറേഷന്‍ ക്ലാസ് തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലെ ജില്ല എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററുകളില്‍ സൗജന്യമായി നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികളും ഉദ്യോഗദായകരും www.jobfest.kerala.gov.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2422458, 2422452, 2464498, 2421630. ഡിവിഷനൽ എംപ്ലോയ്മെൻറ് ഓഫിസർ എം.എൻ. പ്രഭാകരൻ, സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട്, ഡി. ചന്ദ്രിക, നിഫി നീന ചെറിയാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.