കൊച്ചി: വേദനകളുടെ ലോകത്തുനിന്ന് സാന്ത്വന സംഗമത്തിലേക്ക് അവരെത്തി. മരുന്നിന് മേലെ സ്നേഹവും പരിചരണവും കൊണ്ട് രോഗത്തെ അതിജീവിക്കാൻ പഠിപ്പിക്കുന്ന പാലിയേറ്റിവ് പ്രവർത്തകരുടെ സാന്നിധ്യത്തിലേക്ക്. ജീവിതത്തിൽ കരുത്തോടെ ഉറച്ചുനിൽക്കാനുള്ള പാഠങ്ങളാണ് പ്രതിസന്ധികൾ പകരുന്നതെന്ന് മനസ്സിലാക്കാൻ ഇൗ കൂട്ടായ്മ വേദിയായെന്ന് അവർ ഒറ്റസ്വരത്തിൽ പറയും. സമാന വേദനകൾ നേരിടുന്നവരുടെ അനുഭവങ്ങളും പാലിയേറ്റിവ് കെയർ ജീവനക്കാരുടെ സേവന സന്നദ്ധതയും വൃക്ക മാറ്റിെവച്ചവർക്ക് തണലും തലോടലുമായി. എറണാകുളം ജനറൽ ആശുപത്രി പാലിയേറ്റിവ് കെയറിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാലിയേറ്റിവ് ദിനാചരണത്തിലാണ് വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർ ഒത്തുചേർന്നത്. 40 ഓളം പേരാണ് കുടുംബസമേതം പങ്കെടുത്തത്. ജനറൽ ആശുപത്രി പാലിയേറ്റിവ് കെയർ ഹാളിൽ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. അനിത, പാലിയേറ്റിവ് കെയർ തലവൻ ഡോ. മോഹൻ, ആർ.എം.ഓ പി.ജെ സിറിയക്, ഡോ. ജംഷാദ്, ഗിരിജ എന്നിവർ സംസാരിച്ചു. മാനസികാരോഗ്യ വിദഗ്ധൻ ഡോ. ജോൺ, ഡയറ്റീഷൻ ലക്ഷ്മി എന്നിവർ ക്ലാസെടുത്തു. രണ്ട് വർഷം മുമ്പ് പാലിയേറ്റിവ് കെയർ വിഭാഗം നടത്തിയ സർവെയിലൂടെയാണ് രോഗികളെ കണ്ടെത്തി പരിപാടിയിലേക്ക് ക്ഷണിച്ചത്. വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് ശേഷം ഓരോ മാസവും കുറഞ്ഞത് 8000 രൂപ ഓരോരുത്തരും ചികിത്സക്കായി ചെലവാക്കുന്നു. സംഗമത്തിനെത്തിയവരുടെ യാത്ര ചെലവ് പാലിയേറ്റിവ് കെയറാണ് വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.