സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യമൊരുക്കും -മന്ത്രി കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് മികച്ച സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. ജില്ലക്ക് ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നല്‍കി വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുമെന്നും മന്ത്രിയുടെ ഒാഫിസ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മെഡിക്കല്‍ കോളജില്‍ 162 തസ്തികകളും ആരോഗ്യ മേഖലയില്‍ 107 തസ്തികകളുമാണ് പുതുതായി സൃഷ്ടിച്ചത്. കൊച്ചി കാന്‍സര്‍ സെൻററില്‍ ലോക പ്രശസ്ത അർബുദ ചികിത്സ വിദഗ്ധനെ സ്ഥിരം ഡയറക്ടറായി നിയമിച്ചു. കൊച്ചി കാന്‍സര്‍ സെൻററിെൻറ ഒ.പിയും ഡേകെയര്‍ കീമോതെറപ്പിയും മെഡിക്കല്‍ കോളജിൽ ആരംഭിക്കുകയും ചെയ്തു. എറണാകുളം മെഡിക്കല്‍ കോളജിനായി പ്രത്യേക പാക്കേജ് അനുവദിച്ചു. കിഫ്ബി വഴിയുള്ള 620 കോടിയുള്‍പ്പെടെ 680 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. മാതൃ-ശിശു സംരക്ഷണ ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, സ്റ്റാഫ് ക്വാർേട്ടഴ്‌സ്, ഓഡിറ്റോറിയം എന്നിവക്കായി കിഫ്ബി വഴി 310 കോടി അനുവദിച്ചു. കൊച്ചി കാന്‍സര്‍ സെൻററിനായി 310 കോടി രൂപയാണ് കിഫ്ബി വഴി വകയിരുത്തിയത്. 162 തസ്തികകളാണ് മെഡിക്കല്‍ കോളജില്‍ സൃഷ്ടിച്ചത്. സംസ്ഥാന സര്‍ക്കാറിെൻറ വിവിധ പദ്ധതികളിലൂടെ ആരോഗ്യ രംഗത്ത് പശ്ചാത്തല സൗകര്യ വികസനത്തില്‍ ജില്ലക്ക് വന്‍ മുന്നേറ്റമാണുണ്ടായത്. എറണാകുളം ജനറല്‍ ആശുപത്രിക്ക് മികച്ച ആശുപത്രിക്കുള്ള എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ മൂന്നാമത്തെ വര്‍ഷവും ലഭിച്ചു. ജില്ലയിലെ പ്രധാന ആശുപത്രികളുടെ നവീകരണത്തിന് ആറുകോടി രൂപയും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി രണ്ടരക്കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ 21 തസ്തികകള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 75 തസ്തികകള്‍ അങ്കമാലി ആശുപത്രിയില്‍ 11 തസ്തികകള്‍ എന്നിങ്ങനെ 107 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. സർക്കാർ, എയിഡഡ് സ്കൂളുകളിൽ സുരക്ഷ പദ്ധതി നടപ്പാക്കുന്നു കളമശ്ശേരി: കുട്ടികളുടെ പഠന വിവരങ്ങൾ മാതാപിതാക്കൾക്ക് അതത് സമയം അറിയുന്നതിന് സർക്കാർ, എയിഡഡ് സ്കൂളുകളിൽ സുരക്ഷ പദ്ധതി നടപ്പാക്കുന്നു. കളമശ്ശേരി നിയോജക മണ്ഡലത്തിൽ വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ നടപ്പാക്കുന്ന പദ്ധതിയാണ് സുരക്ഷ. വിദ്യാലയങ്ങളിൽ നടക്കുന്ന ഓരോ കാര്യങ്ങളും മാതാപിതാക്കൾക്ക് അപ്പോൾത്തന്നെ അറിയാവുന്നതാണ് പ്രേത്യകത. കുട്ടികളുടെ പരീക്ഷഫലങ്ങൾ ടൈപ്പ് ചെയ്ത്, കാർഡ് മുഖേന അറിയിക്കുന്ന രീതിയിൽ മാറ്റം വരും. ഇതിലൂടെ കുട്ടികളുടെ വിവരങ്ങൾ മാതാപിതാക്കൾക്ക് മാത്രമേ ലഭ്യമാകൂ. കൂടാതെ, കുട്ടികളുടെ ഹാജർനില ദിവസേന മാതാപിതാക്കളുടെ ഫോണിൽ എത്തും. സ്മാർട്ട് ക്ലാസുകളുടെ പാഠഭാഗങ്ങൾ കുട്ടികൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാനും കഴിയും. നിയോജക മണ്ഡലത്തിലെ 16,000ത്തോളം കുട്ടികൾക്ക് തുടക്കത്തിേല ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുമെന്ന് വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 18ന് കളമശ്ശേരി െറസ്റ്റ് ഹൗസിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.