അന്വേഷണത്തിന് പ്രത്യേക സംഘം; ഇതര സംസ്‌ഥാനക്കാരെ ചോദ്യം ചെയ്തു

ആലുവ: നഗരത്തിന് സമീപം കവർച്ച കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ആലുവ ഡിവൈ.എസ്.പി പ്രഭുല്ലചന്ദ്ര​െൻറ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനകം ചില ഇതരസംസ്‌ഥാന തൊഴിലാളികളെ ചോദ്യം ചെയ്തു. തോട്ടുമുഖം മഹിളാലയം കവലയിലാണ് ഞായറാഴ്ച പകൽ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. പടിഞ്ഞാറേ പറമ്പില്‍ അബ്‌ദുല്ലയുടെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്ത് വീട്ടിൽതാമസിക്കുന്ന ഇതരസംസ്‌ഥാന തൊഴിലാളികളെയാണ് ചോദ്യം ചെയ്തത്. ഇവരെല്ലാം കെട്ടിട നിർമാണ തൊഴിലാളികളാണ്. അബ്‌ദുല്ലയുടെ വീടിന് തൊട്ടടുത്ത് രണ്ട് ഫ്ലാറ്റുകളുടെ നിര്‍മാണം നടക്കുന്നുണ്ട്. ഇവിടെ നിരവധി ഇതര സംസ്‌ഥാനക്കാരാണ് ജോലി ചെയ്യുന്നത്. എന്നാൽ, ഫ്ലാറ്റില്‍നിന്ന് ആരേയും സംഭവത്തിന് ശേഷം കാണാതായിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ചോദ്യം ചെയ്യലിൽ കവർച്ചയുമായി ബന്ധപ്പെട്ട് സൂചനയൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്. കവർച്ച നടന്ന വീടിന് എതിര്‍വശത്തെ കീഴ്മാട് സഹകരണ ബാങ്കി​െൻറ തോട്ടുമുഖം ശാഖയിലും സ്വകാര്യ സ്‌ഥാപനത്തിലും റോഡിലേക്ക് സി.സി.ടി.വി കാമറ സ്‌ഥാപിച്ചിട്ടുണ്ട്. ഈ കാമറകൾക്ക് പുറമെ തൊട്ടടുത്ത കുട്ടമശ്ശേരി കവലയിലെ കാമറയിൽ നിന്നുകൂടി ദൃശ്യങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസി​െൻറ പ്രതീക്ഷ. ലോക്കറിൽനിന്ന് സ്വർണം എടുത്ത കാര്യവും ഞായറാഴ്ചത്തെ യാത്രയുടെ വിവരവും അടക്കം കുടുംബത്തെ കുറിച്ച് കൃത്യമായ അറിവുള്ളവർ കവർച്ചക്ക് പിന്നിൽ ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. അബ്‌ദുള്ളയും കുടുംബവും ഞായറാഴ്ച രാത്രി വീട്ടിലെത്തുമ്പോള്‍ മുകളിലെ നിലയിലെ വാതില്‍ തുറന്നു കിടക്കുന്ന അവസ്‌ഥയിലായിരുന്നു. മുറിയിലെ ലൈറ്റ് തെളിഞ്ഞ് കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. മോഷ്‌ടാവ് അകത്തുണ്ടെന്ന ധാരണയില്‍ പിന്നിലൂടെയെത്തി വാതില്‍ പുറത്തുനിന്നും പൂട്ടിയശേഷം പരിശോധിച്ചെങ്കിലും അതിന് മുമ്പേ അവർ കടന്നുകളഞ്ഞിരുന്നു. അലമാരയിലാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു. വസ്ത്രങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ഐ.ജി പി. വിജയൻ, റൂറൽ എസ്.പി എ.വി. ജോർജ് തുടങ്ങിയവർ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. വിരലടയാള വിദഗ്ധർ പരിശോധന നടത്തി. കളമശ്ശേരി എ.ആർ ക്യാമ്പിലെ പൊലീസ് നായ റോണി മണം പിടിച്ച് സമീപ പറമ്പ് വഴി ഓടി റോഡിലെത്തി നിന്നു. തിങ്കളാഴ്ച രാവിലെയാണ് പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തിയത്. മോഷണ വീട്ടിൽനിന്ന് മണം പിടിച്ച് നായ നൂറു മീറ്ററിലേറെ ദൂരം ഓടിയശേഷമാണ് നിന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.