കവര്‍ച്ചക്കാര്‍ ഉപയോഗിച്ചത് വീട്ടിലെ ആയുധങ്ങള്‍

കവര്‍ച്ചക്കാര്‍ ഉപയോഗിച്ചത് വീട്ടിലെ ആയുധങ്ങള്‍ ആലുവ: വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തിൽ . വീട്ടില്‍ത്തന്നെയുണ്ടായിരുന്ന പിക്കാസും വാക്കത്തിയുമാണ് കവര്‍ച്ചക്കാര്‍ ഉപയോഗിച്ചത്. പിന്നിലെ വാതില്‍ തകര്‍ത്താണ് മോഷ്‌ടാക്കള്‍ അകത്ത് കടന്നത്. കവര്‍ച്ച സംഘം ഏറെ നേരം വീട്ടില്‍ തങ്ങിയ ലക്ഷണവുമുണ്ട്. വീട് മുഴുവൻ ഇവർ തിരഞ്ഞതി​െൻറയും അടയാളം കാണാനുണ്ട്. വീടിനോട് ചേര്‍ന്ന് ഒരു ഭാഗം കാടുപിടിച്ച് കിടക്കുകയാണ്. അതിനാല്‍ത്തന്നെ ഈ ഭാഗത്തേക്ക് ആരും എത്താറില്ല. ഇത് ഉറപ്പാക്കിയശേഷമാണ് കൂടുതല്‍ സമയമെടുത്തുള്ള കവര്‍ച്ചക്ക് പകല്‍ തന്നെ കവര്‍ച്ചക്കാര്‍ തെരഞ്ഞെടുത്തതെന്ന് സംശയിക്കുന്നു. ഉച്ചയോടെയാണ് സംഘം കവര്‍ച്ച നടത്തിയതെന്നും കരുതുന്നു. കവര്‍ച്ചക്ക് പിന്നില്‍ കൃത്യമായ മുന്നൊരുക്കം ഉെണ്ടന്നതിലേക്കും ഇത് സൂചന നൽകുന്നു. വീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടെന്നും വീട്ടുകാര്‍ ഞായറാഴ്ച ദീര്‍ഘയാത്രക്ക് പോകുന്നെന്നും സംഘത്തിന് വിവരം ലഭിച്ചിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. കവര്‍ച്ചക്കായി പ്രത്യേക ആയുധങ്ങള്‍ കാര്യമായി കൊണ്ടുവന്നിരുന്നില്ല. അതിനാൽ വീടും പരിസരവും പരിചയമുള്ളവരിലേക്കും സംശയം നീളുന്നു. അത്തരം സംഘങ്ങള്‍ക്ക് വീട്ടുകാരുടെ കാര്യങ്ങള്‍ അറിയാവുന്ന ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.