ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിലെ അനധികൃത നിർമാണങ്ങൾക്കെതിരെ സർക്കാർ പാരിസ്ഥിതിക പഠനത്തിനൊരുങ്ങുന്നു. ജലസേചന വകുപ്പ് മന്ത്രിയോ ചീഫ് എൻജിനീയറോ അറിയാതെയാണ് ഇവിടെ അനധികൃത നിർമാണം പുരോഗമിക്കുന്നത്. കുട്ടനാടിെൻറ പാരിസ്ഥിതിക സന്തുലനാവസ്ഥയെ ഇത്തരം നിർമാണം തകർക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എക്കൽ അടിഞ്ഞ് കായലിെൻറ ആഴം കുറയുന്നത് പ്രതിരോധിക്കാനായി പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യത്തെ തുടർന്ന് പഴയ മൺചിറ മാറ്റി തകരാറിലായ ഷട്ടറുകൾ പുനർ നിർമിക്കാൻ തീരുമാനിച്ചിരുന്നു. സ്വാമിനാഥൻ കമീഷൻ ഇത് അംഗീകരിച്ചു. എന്നാൽ, ചിറ പൊളിക്കുന്നതിനോടൊപ്പം റെഗുലേറ്ററിെൻറ പുതിയഘട്ടം ആരംഭിക്കുന്നിടത്തും അവസാനിക്കുന്നിടത്തും കായലിൽ പുതിയതായി 80 മീറ്റർ നീളത്തിൽ രണ്ട് തുരുത്തുകളാണ് അനധികൃതമായി നിർമിക്കുന്നത്. മധ്യഭാഗത്തെ പുതിയ റെഗുലേറ്റർ നിർമാണവും 63 ഷട്ടറുകൾ 93 ആയി ഉയർത്തിയതും ഇതോടെ സംശയനിഴലിലായി. വിഷയത്തിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഇടപ്പെട്ടിട്ടുണ്ട്. പഴയ മൺചിറ നിലനിർത്തിയിരുന്നെങ്കിൽ സർക്കാറിന് 300 കോടി ലാഭിക്കാമായിരുന്നു എന്നാണ് മന്ത്രി തെൻറ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്. കായലിൽ പുതിയ നിർമാണം പാടിെല്ലന്നിരിക്കെ ആരുടെ തലയിലാണ് ഈ ബുദ്ധി ഉദിച്ചതെന്ന് അന്വേഷിക്കണം. കൈയേറ്റം കാരണം വേമ്പനാട്ടുകായലിെൻറ പകുതിയിലേറെ സ്ഥലങ്ങൾ നഷ്ടപ്പെട്ടു. ഇനി ഒരിഞ്ചുപോലും കൈയേറ്റം പാടില്ലെന്നാണ് സർക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനെ പ്രതിരോധിക്കാനായി വേമ്പനാട്ടുകായലിൽ പാരിസ്ഥിതിക പഠനം ഉടൻ തുടങ്ങും. മലയാലപ്പുഴ ദേവീക്ഷേത്ര പൊങ്കാല 15ന് ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ കീഴിെല പത്തനംതിട്ട മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനുള്ള ക്രമീകരണം പൂർത്തിയായി വരുന്നതായി ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു. ഇൗമാസം 15ന് രാവിലെ എട്ടിന് ചലച്ചിത്രതാരങ്ങളായ സുരേഷ് ഗോപിയും ദേവനും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. തന്ത്രി അടിമുറ്റത്തുമഠം പരമേശ്വര ഭട്ടതിരിപ്പാടിെൻറ കാർമികത്വത്തിൽ ക്ഷേത്ര ശ്രീകോവിലിൽനിന്ന് പകരുന്ന പ്രധാന ഭണ്ഡാര അടുപ്പിലേക്ക് ദീപം പകരുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. അടുപ്പ് ക്ഷേത്ര ഉപദേശക സമിതി നൽകും. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് എം.ജി. ഓമനക്കുട്ടൻ, ജോയൻറ് സെക്രട്ടറി കെ.കെ. അനിൽ, കമ്മിറ്റി അംഗങ്ങളായ വി. ഷിജു, വി.എൻ. ജയകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.