സർക്കാർ ഓഫിസുകൾ ഇ^മാലിന്യ മുക്​തമാകുന്നു; മാലിന്യ ശേഖരണം 15 മുതൽ

സർക്കാർ ഓഫിസുകൾ ഇ-മാലിന്യ മുക്തമാകുന്നു; മാലിന്യ ശേഖരണം 15 മുതൽ ആലപ്പുഴ: ജില്ലയിലെ വിവിധ സർക്കാർ ഓഫിസുകളിൽനിന്നുള്ള ഇ-മാലിന്യങ്ങൾ ഇൗമാസം 15 മുതൽ ശേഖരിക്കുമെന്ന് കലക്ടർ ടി.വി. അനുപമ പറഞ്ഞു. ഇ-മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ നടന്ന ഉദ്യോഗസ്ഥതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടർ. ജില്ലയിലെ വിവിധ ഓഫിസുകളിലെ ഉപയോഗരഹിതമായ ഇലക്േട്രാണിക്-ഇലക്ട്രിക് ഉപകരണങ്ങളുടെ പട്ടിക തയാറാക്കി പൊതുമരാമത്ത് ഇലക്േട്രാണിക്സ് വിഭാഗം സർട്ടിഫൈ ചെയ്യുന്ന നടപടികൾ അന്തിമഘട്ടത്തിലെത്തി. ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയാണ് ശേഖരിക്കുക. കിലോക്ക് 10 രൂപ നിരക്കിലാണ് മാലിന്യം ശേഖരിക്കുക. വകുപ്പുകൾക്ക് ബാങ്ക്, ട്രഷറി അക്കൗണ്ട് വഴി തുക കൈമാറും. വിവിധ വില്ലേജുകളിൽനിന്നുള്ള ഇ-മാലിന്യങ്ങൾ താലൂക്ക് ഓഫിസിൽ സമാഹരിച്ച് താലൂക്ക് അടിസ്ഥാനത്തിലാണ് ശേഖരിക്കുക. എക്സൈസ് ഓഫിസുകളിൽനിന്നുള്ള ഇ-മാലിന്യം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഓഫിസിൽ ശേഖരിക്കും. പഞ്ചായത്തുകളിൽനിന്നുള്ള ഇ-മാലിന്യം ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ ബിൻസ് സി. തോമസ്, ക്ലീൻ കേരള കമ്പനി അസിസ്റ്റൻറ് മാനേജർ അഭിലാഷ്, ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ പി. പാർവതീദേവി, പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സഹൽ വടുതല എസ്.ഐ.ഒ ജില്ല പ്രസിഡൻറ്, എൻ. ജുനൈദ് സെക്രട്ടറി ആലപ്പുഴ: പുതിയ എസ്.ഐ.ഒ ജില്ല പ്രസിഡൻറായി സഹൽ വടുതലയെയും സെക്രട്ടറിയായി എൻ. ജുനൈദിനെയും തെരഞ്ഞെടുത്തു. ജോയൻറ് സെക്രട്ടറിമാർ -മുഹമ്മദ് ഹാഫിസ് (ഓർഗനൈസേഷൻ), സഫറുള്ള (പി.ആർ), ഇജാസ് ഇഖ്ബാൽ (കാമ്പസ്) എന്നിവരാണ്. ഏരിയ പ്രസിഡൻറുമാർ: മുസമ്മിൽ (കായംകുളം), റഈസ് ബിലാൽ (അമ്പലപ്പുഴ), അലി അൽത്താഫ് (ആലപ്പുഴ), സൽമാൻ സിറാജ് (അരൂർ), അസ്‌ലം ഷാ (വടുതല). ജില്ല സമിതി അംഗങ്ങളായി വാഹിദ്, അമീൻ ഹരിപ്പാട്, ഫാജിദ് ഇഖ്ബാൽ, നബ്‌ഹാൻ ബിലാൽ, യാസിർ മുണ്ടക്കയം, ഹിലാൽ ബഷീർ, ഇസ്ഹാഖ് ഇബ്റാഹീം, നസീഫ് അഹമ്മദ് എന്നിവരെയും തെരഞ്ഞെടുത്തു. ആലപ്പുഴ മൈത്രി ഭവനിൽ ചേർന്ന ജില്ല മെംബേഴ്‌സ് മീറ്റിൽ എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം റമീസ് വേളം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി, അസിസ്റ്റൻറ് സെക്രട്ടറി ഫസലുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. നഴ്സിങ് ബിരുദദാന ചടങ്ങ് 12ന് ആലപ്പുഴ: ഗവ. നഴ്സിങ് കോളജിലെ ഏഴാമത് ബാച്ചിലെ ബി.എസ്സി നഴ്സിങ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഇൗമാസം 12ന് ഉച്ചക്ക് ഒന്നിന് നഴ്സിങ് കോളജ് അങ്കണത്തിൽ നടക്കും. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ മുഖ്യപ്രഭാഷണം നടത്തും. കലക്ടർ ടി.വി. അനുപമ മുഖ്യാതിഥിയാകും. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം. പുഷ്പലത അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.