പാറഖനനത്തിനെതിരെ ഒറ്റയാൾ ഒപ്പു ശേഖരണം

മൂവാറ്റുപുഴ: ജൈവമേഖലയായ മയിലാടുംപാറയിൽ പാറഖനനത്തിന് അനുമതി നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാൾ സമരനായകൻ എം.ജെ. ഷാജി ഒപ്പുശേഖരണം നടത്തി. മാറാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ബയോഡൈവേഴ്സിറ്റി രജിസ്റ്ററിൽ ഇടംനേടിയ മൈലാടുംപാറയിൽ പാറഖനനത്തിന് അനുമതി നൽകിയത് വേണ്ടത്ര പഠനം നടത്താതെയാെണന്നും വിഷയത്തിലെ പണമിടപാടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഒപ്പുശേഖരണം. പാറ ഖനനത്തിനെതിരെ പഞ്ചായേത്താഫിസിന് മുന്നിൽ കുരിശിൽ കിടന്ന് ഷാജി 12 മണിക്കൂർ സമരം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.