അടിസ്ഥാനവർഗത്തി​െൻറ സംരക്ഷണം സർക്കാറി​െൻറ ലക്ഷ്യം ^മന്ത്രി

അടിസ്ഥാനവർഗത്തി​െൻറ സംരക്ഷണം സർക്കാറി​െൻറ ലക്ഷ്യം -മന്ത്രി കായംകുളം: ഇടതുപക്ഷത്തി​െൻറ അടിത്തറ അടിസ്ഥാനവർഗമാെണന്നും അവരുൾപ്പെട്ട പാവപ്പെട്ടവരുടെ സമ്പൂർണ സംരക്ഷണമാണ് പിണറായി സര്‍ക്കാറി​െൻറ ആദ്യ വികസന അജണ്ടയെന്നും മന്ത്രി ഡോ. ടി.എം. തോമസ് െഎസക് പറഞ്ഞു. അടിസ്ഥാന വർഗങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള വികസനങ്ങേള നടപ്പിലാക്കുകയുള്ളൂ. സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി 'പിണറായി വിജയന്‍ ഗവണ്‍മ​െൻറ്; കേരളത്തി​െൻറ വികസന മുന്നേറ്റവും ആലപ്പുഴയുടെ പങ്കും' വിഷയത്തില്‍ കരീലക്കുളങ്ങരയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചുലക്ഷം ടൂറിസ്റ്റുകൾ വന്നുപോകുന്ന ജില്ലയുടെ ടൂറിസം സാധ്യതകൾ വികസിപ്പിക്കും. പൈതൃക നഗരമായ ആലപ്പുഴയുടെ മുഖഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാന്‍, സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത, എം.എല്‍.എമാരായ എ.എം. ആരിഫ്, ആര്‍. രാജേഷ്, യു. പ്രതിഭ ഹരി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍, എം.എ. അലിയാര്‍, കെ. രാഘവന്‍, എ. മഹേന്ദ്രന്‍, പി.പി. ചിത്തരഞ്ജന്‍, പി. അരവിന്ദാക്ഷന്‍, കെ.എച്ച്. ബാബുജാന്‍, എന്‍. സജീവന്‍, എം. സത്യപാലന്‍, പി. ഗാനകുമാര്‍, പി. അരവിന്ദാക്ഷൻ, എന്‍. ശിവദാസന്‍, ബി. അബിന്‍ഷ, ലീല അഭിലാഷ്, ബിബിന്‍ സി. ബാബു, വി. പ്രഭാകരൻ എന്നിവര്‍ സംസാരിച്ചു. വരൾച്ചയെ അതിജീവിക്കാൻ കനാലുകൾ നവീകരിക്കും ചെങ്ങന്നൂർ:- വരൾച്ചയെ അതിജീവിക്കാൻ കനാലുകൾ നവീകരിക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കാർഷിക ആവശ്യങ്ങൾക്കായി ജലലഭ്യത ഉറപ്പുവരുത്താൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. പുറമ്പോക്ക് കൈയേറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ സർവേ ഉദ്യോഗസ്ഥരെ നിയോഗിച്ച് സർവേ പൂർത്തീകരണം നടത്താനും ജാഗ്രത മാർഗങ്ങൾ സ്വീകരിക്കാനും തീരുമാനിച്ചു. എം.എൽ.എയുടെ പ്രതിനിധി നായർ സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എം.പിയുടെ പ്രതിനിധി ജയിംസ് പടിപ്പുരക്കൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എ. തോമസ്, ബാബു മഠത്തിൽപറമ്പിൽ, പി.ജി. മുരുകൻ, പി.ടി. നന്ദനൻ, എം. ആനന്ദപിള്ള, മാന്നാർ പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരിൽ, ഉദ്യോഗസ്ഥരുടെ പ്രതിനിധികളായി ജെ. നബീസ, എസ്. മോഹനൻ പിള്ള എന്നിവർ പങ്കെടുത്തു. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ പുറക്കാട്, കൃഷിഭവൻ, കൃഷിഭവൻ ഇൗസ്റ്റ്, സഹോദര, മുരളിമുക്ക് എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.