തരിശുകിടന്ന കുരുവിക്കാട് പാടശേഖരത്തില്‍ വിത തുടങ്ങി

മാവേലിക്കര: കാല്‍നൂറ്റാണ്ടായി തരിശുകിടന്ന കണ്ടിയൂര്‍ കുരുവിക്കാട് പാടശേഖരത്തില്‍ നെൽകൃഷിക്കായി വിത തുടങ്ങി. ആര്‍. രാജേഷ് എം.എല്‍.എ വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. 50 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ ഘട്ടംഘട്ടമായാണ് വിത നടക്കുന്നത്. പാടശേഖരത്തില്‍ നെല്‍വിത്ത് വിതക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സമയത്ത് മടവീണതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടക്കേണ്ട വിത മാറ്റിവെക്കുകയായിരുന്നു. ഉമ ഇനത്തില്‍പെട്ട വിത്താണ് വിതച്ചുതുടങ്ങിയത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം സൗജന്യമായാണ് വിത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. കൃഷിവകുപ്പി​െൻറ തരിശുനില കൃഷിക്കുള്ള ആനുകൂല്യവും ഇന്‍ഷുറന്‍സ് പരിരക്ഷയും കൃഷിക്ക് ലഭിക്കും. അടുത്ത ഏപ്രില്‍ മാസത്തോടെ വിളവെടുക്കാന്‍ പറ്റുന്ന കൃഷിയിൽ നൂറുമേനി വിളവ് പ്രതീക്ഷിക്കുന്നതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സൻ ലീല അഭിലാഷ്, വൈസ് ചെയര്‍മാന്‍ പി.കെ. മഹേന്ദ്രന്‍, കെ. ഗോപന്‍, ജി. കോശി തുണ്ടുപറമ്പില്‍, നഗരസഭ സെക്രട്ടറി ബിജു, പാടശേഖര സെക്രട്ടറി ഗീവര്‍ഗീസ്, കൃഷി ഓഫിസര്‍ എം.എന്‍. പ്രസാദ്, അസി. കൃഷി ഓഫിസര്‍ ടി.പി. ഷാജി, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മാവേലിക്കര ഇനി സൗജന്യ വൈഫൈ നഗരം മാവേലിക്കര: നഗരത്തിലെ നാല് സ്ഥലങ്ങളില്‍ ബി.എസ്.എൻ.എല്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. മാവേലിക്കര കോടതി ജങ്ഷന്‍, സിവില്‍ സ്റ്റേഷന്‍, നഗരസഭ ജങ്ഷന്‍, പുതിയകാവ് ബ്ലോക്ക് ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ് സൗജന്യ വൈഫൈ ഏര്‍പ്പെടുത്തുന്നത്. ഇതിനായുള്ള ഉപകരണങ്ങള്‍ എത്തിക്കഴിഞ്ഞു. മാര്‍ച്ച് 31ന് മുമ്പ് പദ്ധതി കമീഷന്‍ ചെയ്യും. ബി.എസ്.എൻ.എല്‍ മാവേലിക്കര കസ്റ്റമര്‍ കെയര്‍ സ​െൻററില്‍ സിന്‍ഡിക്കേറ്റ് ശാഖ ആരംഭിക്കുന്നതിന് ബി.എസ്.എൻ.എല്ലുമായി കരാര്‍ ഒപ്പിട്ടു. ബി.എസ്.എൻ.എല്‍ 4 ജി സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യഘട്ടത്തില്‍ മാവേലിക്കര ഉണ്ടാകും. മൊബൈല്‍ കവറേജ് സംബന്ധിച്ച് പരാതിയുള്ള സ്ഥലങ്ങളില്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമായതായും എം.പി പറഞ്ഞു. നിര്‍ദിഷ്ട പ്രതിവാര കൊച്ചുവേളി-ബംഗളൂരു ട്രെയിന്‍ മൈസൂര്‍ വരെ സര്‍വിസ് നടത്തുമെന്നും ജനുവരി അവസാന ആഴ്ചയില്‍ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷികവും സംഗീതോത്സവവും മാവേലിക്കര: സാമ സ്‌കൂള്‍ ഓഫ് മ്യൂസിക് അഞ്ചാമത് വാര്‍ഷികവും സംഗീതോത്സവവും നരേന്ദ്ര പ്രസാദ് സ്മാരക ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. പ്രഫ. ജി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മാവേലിക്കര ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആനയടി എന്‍. പ്രസാദ്, ചേപ്പാട് വി. പ്രദീപ്കുമാര്‍, മാവേലിക്കര ഡി. മോഹന്‍ദാസ്, സുരേഷ് പൂവത്തുമഠം, എന്‍. ഭാസ്‌കരന്‍ നായര്‍, മോഹനന്‍ മാവേലിക്കര, ശീരാവള്ളി ഹരി ഇ. നമ്പൂതിരി, മാവേലിക്കര എന്‍. ചന്ദ്രന്‍, ജി. പ്രസന്നകുമാര്‍, പി.സി. ജയപ്രകാശ്, ശിവപ്രസാദ് മുള്ളിക്കുളങ്ങര എന്നിവര്‍ സംസാരിച്ചു. മൃദംഗ വിദ്വാന്‍ ചേപ്പാട് എ.ഇ. കൃഷ്ണന്‍ നമ്പൂതിരി, പ്രഫ. ആനയടി ധനലക്ഷ്മി, കുത്തിയോട്ട ആചാര്യന്‍ ഡി. നാരായണ പിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടര്‍ന്ന് സംഗീതാരാധന, സംഗീതസദസ്സ് എന്നിവയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.