ചെങ്ങന്നൂർ: മാന്നാറിൽ കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇ.എസ്.ഐ ഡിസ്പെൻസറി നിർത്തലാക്കാൻ ഉദ്യോഗസ്ഥ തലത്തിൽ വീണ്ടും നീക്കം. ഇ.എസ്.െഎ പരിരക്ഷ ലഭിക്കുന്ന 1000 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ ആരോഗ്യ കേന്ദ്രത്തെ ആശ്രയിച്ച് ചികിത്സ തേടി, മരുന്നുകൾ വാങ്ങിക്കൊണ്ടിരിക്കുന്നത്. കൊല്ലത്തെ സൂപ്പർ സ്പെഷാലിറ്റി ഉൾപ്പടെയുള്ള സംസ്ഥാനത്തെ വിവിധങ്ങളായ ആശുപത്രികളിൽ വിദഗ്ധ ചികിത്സ ലഭ്യമായവർ, പിന്നീട് ഇവിടെ നിന്നുമാണ് തുടർച്ചയായി മരുന്നുകൾ വാങ്ങിക്കൊണ്ടിരിക്കുന്നത്. നിരവധി കമ്പനികളിലെ ജീവനക്കാർ, സ്വകാര്യ ആശുപത്രി ജീവനക്കാർ, കശുവണ്ടി ഫാക്ടറി തൊഴിലാളികൾ, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ, അനധ്യാപകർ, പെൻഷൻകാർ, പ്രമുഖ വാഹന ഷോറൂമുകാർ, വ്യാപാര സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവർ ഉൾെപ്പടെയുള്ളവർ ഡിസ്പെൻസറിയുടെ സേവനം പ്രയോജനപ്പെടുത്തിവരുന്നു. ഡോക്ടർ, ഓഫിസ് സ്റ്റാഫടക്കം ആറുപേരാണ് ഇവിടെ ജോലി ചെയ്യുന്നത്. മുമ്പും ഇതുപോലെ നിർത്തലാക്കുവാനുള്ള നീക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായി. പ്രതിഷേധം വ്യാപകമായതോടെ ശ്രമം ഉപേക്ഷിച്ചു. ഇപ്പോൾ മാവേലിക്കരയിലെയും മാന്നാറിലെയും ഡിസ്പെൻസറികൾ നിർത്തലാക്കി പകരം ഒരെണ്ണം തുടങ്ങുവാനാണ് ആലോചന. ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ നേതൃത്വങ്ങൾ ഇടപെടലുകൾ നടത്തി ഡിസ്പെൻസറി മാന്നാറിൽ നിലനിർത്തണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ പദ്ധതി ഉദ്ഘാടനം ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂരിെൻറ പത്താം വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും മുൻ സോൺ പ്രസിഡൻറ് ബിജു രാജ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സോമൻ പി. ഉമ്മൻ അധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡൻറ് സംഗീത എസ്. അമ്പാടി, സെക്രട്ടറി അനൂപ് എസ്. കുമാർ, ട്രഷറർ സനൽകുമാർ തുടങ്ങിയവർ സ്ഥാനമേറ്റെടുത്തു. മുതിർന്ന പത്രപ്രവർത്തകൻ എസ്.ഡി. വേണുകുമാർ മുഖ്യാതിഥിയായിരുന്നു. പുത്തൻ തലമുറയെ ലഹരിപദാർഥങ്ങളിൽനിന്നും പൂർണമായും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജെ.സി.ഐ ചെങ്ങന്നൂർ, എക്സൈസ് വകുപ്പിെൻറ സഹകരണത്തോടെ നടപ്പാക്കുന്ന നേർവഴി -2018, പൈലറ്റ് േപ്രാജക്ട് സോൺ ഡയറക്ടർ അനൂപ്കുമാറും സിവിൽ എക്സൈസ് ഓഫിസർ എം.കെ. ശ്രീകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിെൻറ കാമധേനു പുരസ്കാരവും ജേസി ഫൗണ്ടേഷൻ ജ്യുവലും നേടിയ ആദ്യ മലയാളി അജയകുമാർ വല്യുഴത്തിലിനെ ചടങ്ങിൽ ആദരിച്ചു. മുൻ എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, ശോഭന ജോർജ്, മുൻ സോൺ പ്രസിഡൻറ് സതീഷ് അമ്പാടി, നഗരസഭ മുൻ ചെയർപേഴ്സൺ വത്സമ്മ എബ്രഹാം, കൗൺസിലർ ഷിബുരാജൻ, ശ്രീനാഥ്, സന്തോഷ് അമ്പാടി, കവി ഒ.എസ്. ഉണ്ണികൃഷ്ണൻ, ജോസ് കെ. ജോർജ്, റെജി ജോർജ്, രാജേഷ് ജി. നാഥ്, എം.എസ്. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.