കളമശ്ശേരി: കൊച്ചി സർവകലാശാലക്ക് ലഭിച്ച ചാൻസലേഴ്സ് അവാർഡ് 16ന് കുസാറ്റ് ആസ്ഥാനത്ത് കൈമാറുമെന്ന് വി.സി ഡോ. ജെ. ലത വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ മികച്ച സർവകലാശാലക്ക് കേരള ഗവർണർ നടപ്പാക്കിയ മൂന്നാമത് ചാൻസലേഴ്സ് അവാർഡാണ് കുസാറ്റിന് ലഭിച്ചത്. സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുക്കും. വെറ്ററിനറി സർവകലാശാലക്ക് ലഭിച്ച മികച്ച എമർജിങ് സർവകലാശാലക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്യും. അഞ്ചുകോടി രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. സർവകലാശാല ശ്രേഷ്ഠ പദവി ലഭിക്കാനായി 1500 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചതായും വി.സി അറിയിച്ചു. രാജ്യാന്തര നിലവാരത്തിലേക്ക് 15 വർഷത്തിനകം ഉയർന്നാൽ 1000 കോടി ലഭിക്കുമെന്നും വി.സി പറഞ്ഞു. ചാൻസലേഴ്സ് അവാർഡ് തുകയിൽനിന്ന് സർവകലാശാലയിൽ ഒരു ചാൻസലേഴ്സ് ചെയർ സ്ഥാപിക്കും. വാർത്തസമ്മേളനത്തിൽ േപ്രാ-വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ. എസ്. ഡേവിഡ് പീറ്റർ, പരീക്ഷ കൺട്രോളർ ഡോ. സുനിൽ കെ. നാരായണൻകുട്ടി , എ.ക്യു.എ.സി ഡയറക്ടർ ഡോ. കെ. ഗിരീഷ് കുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.