പുതുവൈപ്പിലെ എൽ.പി.ജി പ്ലാൻറ് പദ്ധതി ഉപേക്ഷിക്കണം ^ഡോ. വി.എസ്​. വിജയൻ

പുതുവൈപ്പിലെ എൽ.പി.ജി പ്ലാൻറ് പദ്ധതി ഉപേക്ഷിക്കണം -ഡോ. വി.എസ്. വിജയൻ കൊച്ചി: പുതുവൈപ്പിൽ എൽ.പി.ജി പ്ലാൻറ് സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് സാലിം അലി ഫൗണ്ടേഷൻ ദ്രുതപഠന സമിതി അധ്യക്ഷൻ ഡോ. വി.എസ്. വിജയൻ. ജനസാന്ദ്രതയേറിയ മേഖലയിൽ പ്ലാൻറ് സ്ഥാപിക്കുന്നത് അപകടകരമാണ്. പുതുവൈപ്പിലെ ആവാസ വ്യവസ്ഥ നശിപ്പിക്കുന്നതാണ് പദ്ധതി. ആവശ്യമെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തേക്ക് പ്ലാൻറ് മാറ്റണം. കണ്ടെത്തലും ശിപാർശകളുമടങ്ങിയ റിപ്പോർട്ട് സർക്കാറിന് കൈമാറിയതായും ഡോ. വി.എസ്. വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊച്ചിൻ റിഫൈനറി കേരളത്തിന് ആവശ്യമായ എൽ.പി.ജി ഉൽപാദിപ്പിക്കുന്ന സാഹചര്യത്തിൽ പുതുവൈപ്പിലെ പദ്ധതി ആവശ്യമില്ല. പദ്ധതിക്കായി 15 ഹെക്ടർ ചതുപ്പുനിലം നശിപ്പിച്ചു. അതിനോടുചേർന്ന പെട്രോനൈറ്റ് എൽ.എൻ.ജി ലിമിറ്റഡ്. ബി.പി.സി.എൽ കോംപ്ലക്സ്, മൾട്ട് പദ്ധതികൾക്കായി മൊത്തം 154 ഹെക്ടർ തണ്ണീർത്തടമാണ് നശിപ്പിച്ചത്. ഇതി​െൻറ പാരിസ്ഥിതികമൂല്യം പ്രതിവർഷം 175 കോടിയാണ്. തീരദേശ പരിപാലന നിയന്ത്രണ മേഖലയിലുള്ള പ്രദേശം സാമ്പത്തിക മേഖലയിൽപെടുത്തിയത് തദ്ദേശവാസികൾ അറിയാതെയാണ്. മത്സ്യം, പക്ഷികൾ, സസ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രദേശത്തെ ജൈവവൈവിധ്യത്തിന് വെല്ലുവിളിയാണ് പ്ലാൻറ് നിർമാണം. മൂന്ന് ലക്ഷം ജനങ്ങൾ ഉള്ളയിടത്ത് 25 കിലോമീറ്റർ മാറിയേ പ്ലാൻറുകൾ സ്ഥാപിക്കാവൂ എന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തി​െൻറ നിർദേശം പാലിച്ചിട്ടില്ല. ഹൈ ടൈഡ് മേഖലയിലെ പ്ലാൻറ് നിർമാണം ദേശീയ ഹരിത ട്രൈബ്യൂണൽ നിർേദശത്തി​െൻറ ലംഘനമാണെന്നും പഠനം വ്യക്തമാക്കുന്നതായി വിജയൻ പറഞ്ഞു. പ്രഫ. എം.കെ. പ്രസാദ്, സി.ആർ. നീലകണ്ഠൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.