വിദ്യാർഥികൾ സാമൂഹികമാറ്റത്തിനുള്ള പോരാട്ടവും ഏറ്റെടുക്കണം ^എം.എ. ​േ​ബബി

വിദ്യാർഥികൾ സാമൂഹികമാറ്റത്തിനുള്ള പോരാട്ടവും ഏറ്റെടുക്കണം -എം.എ. േബബി കൊച്ചി: വിദ്യാഭ്യാസ മേഖലയിലെ അനീതിക്കെതിരായ സമരത്തിനൊപ്പം സാമൂഹികമാറ്റത്തിനുള്ള പോരാട്ടവും വിദ്യാർഥികൾ ഏറ്റെടുക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. വിദ്യാർഥികളുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും കടമ പഠിക്കുക എന്നതാണ്. എന്നാൽ, തന്നെപ്പോലെതന്നെ അർഹതയുള്ളവർക്കും പഠനാവകാശം നിഷേധിക്കപ്പെടുമ്പോൾ അതിനെതിരെ പോരാട്ടം വേണ്ടിവരും. അതിനുവേണ്ടി പഠിപ്പുമുടക്കേണ്ടിവരുകയാണെങ്കിൽ അതും പഠനത്തി​െൻറ ഭാഗമാണ്. സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് മഹാരാജാസ് കോളജിൽ സംഘടിപ്പിച്ച വിദ്യാർഥിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എ. ബേബി. വർഗീയ ഫാഷിസ്റ്റുകൾ സാമൂഹിക ജീവിതത്തിൽ വിഷം കലർത്തുന്ന കാലഘട്ടമാണിത്. ഗാന്ധിജിയെ കൊന്ന തോക്ക് ഇപ്പോഴും വിശ്രമിക്കുന്നില്ല. അത് നമുക്കുനേരെയും വരും. ഈ കാലഘട്ടത്തിൽ നിശ്ശബ്്ദരാകാൻ വിദ്യാർഥികൾക്ക് കഴിയില്ല. നിരോധനങ്ങൾകൊണ്ടോ അടിച്ചമർത്തൽ കൊണ്ടോ തകർക്കാൻ കഴിയുന്നതല്ല വിദ്യാർഥി രാഷ്ട്രീയമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു പറഞ്ഞു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരം എം.എ. ബേബി വിതരണം ചെയ്തു. എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് നിഖിൽ ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം. ജുനൈദ് സ്വാഗതവും എം.ജി. സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി ശിൽപ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.