മാമല^ചിത്രപ്പുഴ റോഡ് നിർമാണം; ബുധനാഴ്ച മനുഷ്യച്ചങ്ങല

മാമല-ചിത്രപ്പുഴ റോഡ് നിർമാണം; ബുധനാഴ്ച മനുഷ്യച്ചങ്ങല കൊച്ചി: കരിങ്ങാച്ചിറ-തിരുവാങ്കുളം ഭാഗത്തെ ഗതാഗത കുരുക്കിന് പരിഹാരമായ മാമല-ചിത്രപ്പുഴ റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. വൈകീട്ട് നാലിന് മാമല പാലം മുതൽ ക്വംത റോഡ് കവല വരെ എഡ്രാക്കി​െൻറ നേതൃത്വത്തിൽ ജനകീയ സമരസമിതിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ എം.ടി. വർഗീസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ബജറ്റിൽ 75 കോടി റോഡ് നിർമാണത്തിന് വകയിരുത്തി. നിർമാണ ചുമതല സംസ്ഥാന കൺസ്ട്രക്ഷൻ കോർപറേഷൻ ഏറ്റെടുത്തെങ്കിലും ഒരു വർഷം പിന്നിടുമ്പോഴും വിശദമായ പദ്ധതി റിപ്പോർട്ട് പോലും ഉദ്യോഗസ്ഥർ തയാറാക്കിയിട്ടില്ല. പ്രദേശത്തെ ജനകീയ പ്രസ്ഥാനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സാമുദായിക, സാംസ്കാരിക സംഘടനകൾ, വ്യാപാരി-വ്യവസായികൾ, സ്കൂൾ പി.ടി.എ, െറസിഡൻറ് അസോസിയേഷനുകൾ എന്നിവർ ചങ്ങലയിൽ അണിനിരക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ എം.പിമാരായ കെ.വി. തോമസ്, ജോസ് കെ. മാണി, എം.എൽ.എമാരായ അനൂപ് ജേക്കബ്, വി.പി. സജീന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, ഡോ. മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ എന്നിവർ പങ്കെടുക്കും. സമിതി ജനറൽ കൺവീനർ എം.എം. മോഹനൻ, കൺവീനർ സി.കെ. വേണുഗോപാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.