കടലിൽ കൂടുമത്സ്യകൃഷി: മുന്നൊരുക്കമായി മത്സ്യത്തൊഴിലാളികൾക്ക് പരിശീലനം

കൊച്ചി: കടലിൽ കൂടുമത്സ്യകൃഷി സമ്പ്രദായം വ്യവസ്ഥാപിതമായി വികസിപ്പിക്കുന്നതി​െൻറ ആദ്യപടിയായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.െഎ) മത്സ്യത്തൊഴിലാളികളെ പരിശീലിപ്പിക്കുന്നു. രാജ്യത്തെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലെയും മത്സ്യത്തൊഴിലാളികളെ ഉപയോഗപ്പെടുത്തി സമീപഭാവിയിൽത്തന്നെ കടൽ കൂടുകൃഷി വ്യാപകമാക്കുന്നതി​െൻറ ഭാഗമായാണ് പരിശീലനം. ഹൈദരാബാദ് ആസ്ഥാനമായ നാഷനൽ ഫിഷറീസ് െഡവലപ്മ​െൻറ് ബോർഡി​െൻറ (എൻ.എഫ്.ഡി.ബി) സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി. പരിശീലനം പൂർത്തിയാക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സി.എം.എഫ്.ആർ.െഎ ഔദ്യോഗിക അംഗീകാര പത്രങ്ങൾ നൽകും. സി.എം.എഫ്.ആർ.െഎയുടെ മാരികൾചർ വിഭാഗത്തി​െൻറ നേതൃത്വത്തിൽ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും പ്രത്യേകമായാണ് സമഗ്ര പരിശീലനം. സി.എം.എഫ്.ആർ.െഎയുടെ കൊച്ചി കേന്ദ്രത്തിൽ ജനുവരി 29 മുതൽ 31 വരെ നടക്കുന്ന പരിശീലനത്തിൽ താൽപര്യമുള്ള, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർ ഈ മാസം 20നുമുമ്പ് 0484-2394867 (283 എക്സ്െറ്റൻഷൻ) എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. 'വയോശ്രീയോജന' ഉപകരണ വിതരണ ക്യാമ്പ് ഇന്ന് കാക്കനാട്: കേന്ദ്രസര്‍ക്കാറി​െൻറ രാഷ്ട്രീയ വയോശ്രീയോജന പദ്ധതിപ്രകാരം 60 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള ഉപകരണ വിതരണ ക്യാമ്പ് ചൊവ്വാഴ്ച രാവിലെ 11.30-ന് തൃക്കാക്കര മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ക്യാമ്പില്‍ കേന്ദ്ര സാമൂഹിക നീതി - ശാക്തീകരണ വകുപ്പ് സഹമന്ത്രി കൃഷന്‍ പാല്‍ ഗുരുജര്‍ മുഖ്യാതിഥിയാകും. പ്രഫ. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിക്കും. ഗുണഭോക്താക്കള്‍ക്കായി 27 ലക്ഷം രൂപ ചെലവുവരുന്ന 1098ഓളം ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. അറിയിപ്പ് ലഭിച്ച വ്യക്തികള്‍ കത്ത് കൊണ്ടുവരണമെന്ന് ജില്ല സാമൂഹികനീതി വകുപ്പ് ഓഫിസര്‍ പ്രീതി വില്‍സണ്‍ അറിയിച്ചു. കത്ത് ലഭിക്കാത്ത െതരഞ്ഞെടുക്കപ്പെട്ടവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.