ചെങ്ങന്നൂർ: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ രാത്രി വീണ്ടും മോഷണം. മുളക്കുഴ കാരക്കാട് പട്ടങ്ങാട് ശ്രീ ഭദ്രാദേവീ ക്ഷേത്രത്തിെൻറയും കൊഴുവല്ലൂർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെയും വഞ്ചിക്കുറ്റികൾ തകർത്താണ് പണം കവർന്നത്. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിെൻറ ഇടത്തും വലത്തുമുള്ള നടകളിലെ കാണിക്കവഞ്ചികളും പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന വഴിക്ക് സമീപമുള്ള കാണിക്കവഞ്ചിയിലെ പണവുമാണ് അപഹരിച്ചത്. പുലർച്ച 1.20നും 1.36നും ഇടയിൽ മൂന്നംഗ മോഷണ സംഘം ക്ഷേത്രത്തിൽ കടക്കുന്നതിെൻറയും മോഷണം നടത്തുന്നതിെൻറയും ദൃശ്യങ്ങൾ ക്ഷേത്രത്തിലെ നിരീക്ഷണ കാമറയിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. പാൻറും ഷർട്ടും ധരിച്ച് പതുങ്ങിയെത്തുന്ന മോഷ്ടാക്കൾ കമ്പിപ്പാര പോലുള്ള ആയുധങ്ങൾ പ്രയോഗിക്കുന്നതിെൻറ ദൃശ്യങ്ങളാണ് ലഭിച്ചത്. കൊഴുവല്ലൂർ സെൻറ് ജോർജ് പള്ളിയിലും പ്രധാന കാണിക്കവഞ്ചിയും റോഡിനോട് ചേർന്ന കാണിക്ക വഞ്ചിയുമാണ് തകർത്ത് പണം കവർന്നത്. അടുത്തിടെ ചെങ്ങന്നൂരിൽ മോഷണം വ്യാപകമായതോടെ രാത്രികാലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. ജീപ്പിലും ഇരുചക്ര വാഹനങ്ങളിലും മേലുദ്യോഗസ്ഥർ ഉൾപ്പെടെ റോന്തുചുറ്റിയിട്ടും ഒരു രാത്രിതന്നെ രണ്ട് മോഷണങ്ങൾ നടന്നത് പൊലീസിന് തലവേദനയായി. സഹോദരങ്ങളുടെ സംസ്‌കാരം നാളെ മാവേലിക്കര: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കഴിഞ്ഞദിവസം മരിച്ച സഹോദരങ്ങളുടെ സംസ്‌കാരം ബുധനാഴ്ച നടക്കും. തഴക്കര വഴുവാടി റോയിഭവനം റോയി തോമസിെൻറയും (56), ഇളയ സഹോദരന്‍ മുതിരക്കണ്ടത്തില്‍ ഷിജു വില്ലയില്‍ റെജി തോമസിെൻറയും (54) സംസ്‌കാരം ഉച്ചക്ക് ഒന്നിന് പുതിയകാവ് സെൻറ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടക്കും. ശനിയാഴ്ചയാണ് റെജി തോമസ് മരിച്ചത്. റെജിയുടെ സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം നാലിന് നടത്തുന്നതിന് നിശ്ചയിച്ചിരുന്നു. മൃതദേഹം ഏറ്റെടുക്കാൻ ഉച്ചയോടെ ജില്ല ആശുപത്രിയിലെത്തിയെ റോയി തോമസ് മോര്‍ച്ചറിയുടെ സമീപത്തേക്ക് നടന്നുപോകവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ജീലാനി അനുസ്മരണ സമ്മേളനം മുട്ടം: കിഴക്കേ മുട്ടം മുസ്ലിം ജുമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീലാനി അനുസ്മരണ സമ്മേളനവും ദുആ സമ്മേളനവും നടത്തി. ജഹ്ഫർ കോയ തങ്ങൾ ഇടുക്കി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് മുട്ടം നാസർ അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന സമിതി അംഗം മുഹമ്മദ് ഹാഷിർ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഇമാം അഷറഫ് മുസ്‌ലിയാർ, കെ.കെ. നവാസ്, മൊയ്തുകുട്ടി, സബീർഖാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.