മികച്ച നിലയിലെത്തിയവരെല്ലാം നല്ല പുസ്തകങ്ങള്‍ വായിച്ചു വളര്‍ന്നവര്‍ - ^സിപ്പി പള്ളിപ്പുറം

മികച്ച നിലയിലെത്തിയവരെല്ലാം നല്ല പുസ്തകങ്ങള്‍ വായിച്ചു വളര്‍ന്നവര്‍ - -സിപ്പി പള്ളിപ്പുറം കൊച്ചി: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ സ​െൻറ് തെരേസാസ് കോണ്‍വ​െൻറ് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ ഉദ്ഘാടനം ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം നിര്‍വഹിച്ചു. മികച്ച നിലയില്‍ എത്തിയവരെല്ലാം നല്ല പുസ്തകങ്ങള്‍ വായിച്ചുവളര്‍ന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. മൊബൈലിനും ഇൻറര്‍നെറ്റിനും ഒപ്പം പുസ്തകങ്ങളെക്കൂടി സ്നേഹിക്കാന്‍ കുട്ടികള്‍ക്കാവണം. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സ്കൂളിലെ മുന്‍ അധ്യാപിക ഏലമ്മ ചെറിയാനെ ആദരിച്ചു. വായനമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങൾ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സെബാസ്റ്റ്യന്‍ പള്ളിത്തോട് വിതരണം ചെയ്തു. അധ്യാപികമാരായ ഷൈനി ബെന്നി, മേരി റെയ്നോള്‍ഡ്, എൽ.പി സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ലുസെറ്റ് സി.എസ്.എസ്.ടി, പി.ടി.എ പ്രസിഡൻറ് നവനീത് കൃഷ്ണന്‍, അക്ഷരയാത്ര കോഒാഡിനേറ്റര്‍ എസ്. നവനീത് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഫെബ്രുവരി ആറുവരെ ഒരു മാസം ജില്ലയിലെ 10 സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.