കൊച്ചി: വിവാഹച്ചെലവിലേക്ക് കരുതിവെച്ച തുകയിൽനിന്ന് ഏഴ് ലക്ഷം രൂപ എറണാകുളം ജനറൽ ആശുപത്രിക്ക് സംഭാവന നൽകി മാതൃകയായിരിക്കുകയാണ് കോൺഗ്രസ് നേതാവ് ലിനോ ജേക്കബും കുടുംബവും. ലിനോ ജേക്കബ്-ഷീല ദമ്പതികളുടെ മകനും കൊച്ചി ബ്ലൂ മെർമൈഡ് ഇവൻറ് മാനേജ്മെൻറ് കമ്പനി സി.ഇ.ഒയുമായ മനുവും ബംഗളൂരുവിൽ ബിസിനസ് ചെയ്യുന്ന വർഗീസ് ആലപ്പാട്ട്-ഷാജില ദമ്പതികളുടെ മകളും യാഹുവിൽ സീനിയർ അനലിസ്റ്റുമായ ഗീതു വർഗീസും തമ്മിെല വിവാഹം എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ തിങ്കളാഴ്ചയാണ് നടന്നത്. വരെൻറ വിവാഹസദ്യ ചുരുക്കിയാണ് തുക ആശുപത്രിക്ക് നൽകിയത്. ലളിതമായ സദ്യയിൽ അടുത്ത ബന്ധുക്കളും അയൽക്കാരും ഏതാനും സുഹൃത്തുക്കളുമായി 200 പേർ മാത്രമാണ് സംബന്ധിച്ചത്. വിവാഹച്ചടങ്ങുകൾക്കുശേഷം വരനും വധുവും ചേർന്ന് പള്ളി അങ്കണത്തിൽവെച്ച് തുകയുടെ ചെക്ക് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതക്ക് കൈമാറി. വയലാർ രവി എം.പി, പ്രഫ. കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എൽ.എ, കൊച്ചി മേയർ സൗമിനി ജയിൻ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, മുൻ മന്ത്രി ഡൊമിനിക് പ്രസേൻറഷൻ, മുൻ എം.എൽ.എ ലൂഡി ലൂയിസ്, മുൻ മേയർ ടോണി ചമ്മണി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.