കേന്ദ്ര സഹമന്ത്രി മാണ്ഡവിയ ലക്ഷദ്വീപിൽ

കൊച്ചി: രണ്ടുദിവസത്തെ സന്ദർശനത്തിന് കേന്ദ്ര സഹമന്ത്രി മൻസൂഖ് എൽ. മാണ്ഡവിയ ലക്ഷദ്വീപിലെത്തി. തിങ്കളാഴ്ച രാവിലെ അഗത്തിയിൽ ഇറങ്ങിയ മന്ത്രി ഹെലികോപ്ടർ മാർഗം 11.30ഓടെ തലസ്ഥാന ദ്വീപായ കവരത്തിയിൽ എത്തി. അഡ്മിനിസ്ട്രേറ്റർ ഫാറൂഖ് ഖാൻ, കലക്ടർ ഡോ. താരീഖ് തോമസ്, അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് വിവേക് പാണ്ഡെ, ബി.ജെ.പി പ്രസിഡൻറ് അബ്ദുൽ ഖാദർ എന്നിവർ ചേർന്ന് സ്വീകരിച്ചു. വകുപ്പ് മേധാവികളുടെ യോഗത്തിൽ പങ്കെടുത്ത അദ്ദേഹം ദ്വീപുകൾക്കിടയിലെ കപ്പൽ ഗതാഗതം, തുറമുഖം എന്നിവയെക്കുറിച്ചും പൊതു വികസന പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തു. ലക്ഷദ്വീപ് ഹാർബർ വർക്സ് വകുപ്പി​െൻറ പ്രവർത്തനമേഖലകളും തുറമുഖ പ്രദേശങ്ങളും സന്ദർശിച്ചു. ചൊവ്വാഴ്ച കൊച്ചിയിലേക്ക് തിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.