കൊച്ചി: ബി.ഇ.എഫ്.ഐ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന നരേഷ്പാലിെൻറ ജന്മശതാബ്ദിയോടനുബന്ധിച്ച് ബെഫി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാർക്ക് കായിക മത്സരങ്ങൾ സംഘടിപ്പിക്കും. 27, 28 തീയതികളിൽ തൃശൂർ സെൻറ് തോമസ് തോപ്പ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ക്രിക്കറ്റ്, ഫുട്ബാൾ, ഷട്ടിൽ (ഡബിൾസ്), ജാവലിൻ േത്രാ, ഷോട്ട് പുട്ട്, ലോങ്ജംപ്, 100, 400 മീ. ഓട്ടം, 4x100 മീറ്റർ റിലെ, വടംവലി (സ്ത്രീ), ബാസ്കറ്റ് ബാൾ േത്രാ (സ്ത്രീ) എന്നിവയിലാണ് മത്സരങ്ങൾ. 45 വയസ്സിന് താഴെയുള്ളവർക്കും 45ന് മുകളിലുള്ളവർക്കും രണ്ടു വിഭാഗമായാണ് മത്സരം. രജിസ്േട്രഷൻ അവസാന തീയതി: 20. രജിസ്േട്രഷന് എം. പ്രഭാകരൻ: 9447403013, ജെറിൻ കെ. ജോൺ:- 9400349166 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.