കേരളത്തില്‍ ഭരണം സ്തംഭിച്ചു -അനൂപ് ജേക്കബ് മൂവാറ്റുപുഴ: കേരളത്തില്‍ ഭരണം സ്തംഭിച്ചെന്ന് കേരള കോണ്‍ഗ്രസ് നേതാവ് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. ഭരണത്തിലെ പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോരാട്ടമാണ് സ്തംഭനാവസ്ഥക്ക് പ്രധാന കാരണം. സി.പി.ഐ ഭരിക്കുന്ന വകുപ്പുകള്‍ മോശമാക്കാന്‍ സി.പി.എം ശ്രമിക്കുന്നു. സി.പി.ഐ വകുപ്പുകള്‍ക്ക് പണം ധനകാര്യ വകുപ്പ് നല്‍കുന്നിെല്ലന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ആയവന മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ഷാജി നീരോലിക്കല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി. മോഹനന്‍പിള്ള, കൊളക്കട രാജു, ജില്ല പ്രസിഡൻറ് വിന്‍സൻറ് ജോസഫ്, കെ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ബേബി നെല്ലിമറ്റം, ടോമി പാലമല, തോമസ് പുന്നക്കാപ്പടവില്‍, ഇ.എം. മൈക്കിള്‍, പി.വി. അവരാച്ചന്‍, സി.കെ. ജോർജ്, പി.എന്‍. കുട്ടപ്പന്‍പിള്ള, കെ.എല്‍. ജോസഫ്, വി.എല്‍. ലൂയിസ്, ജോളി ഉലഹന്നാന്‍, ഗ്രേസി സണ്ണി, റാണി റെജി, വര്‍ഗീസ് കാക്കനാട്ടുപറമ്പേല്‍, വി.എച്ച്. കാസിം, ഷിബു കാക്കനാട്ട്, സണ്ണി പൊട്ടന്‍പുഴ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.