പെരുമ്പടവം ശ്രീധരന് ജന്മനാട്ടിൽ സ്വീകരണം

കൂത്താട്ടുകുളം: സാഹിത്യകാരൻ . അദ്ദേഹത്തി​െൻറ 'ഒരു സങ്കീർത്തനം പോലെ' നൂറാം പതിപ്പ് പിന്നിട്ടതി​െൻറ ആഘോഷ -പരിപാടിയുടെ ഭാഗമായാണ് പെരുമ്പടവം പൗരാവലി സ്വീകരണം നൽകിയത്. പെരുമ്പടവം പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ ചേർന്ന സമ്മേളനത്തിൽ നൂറ്റിയൊന്ന് അക്ഷരദീപത്തിലെ ആദ്യവിളക്കിൽ ദീപം പകർന്ന് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എം.എൽ.എ പൊന്നാടയണിയിച്ചു. 'ഒരു സങ്കീർത്തനം പോലെ'യുടെ പ്രസാദകൻ ആശ്രാമം ഭാസി, ജില്ല പഞ്ചായത്ത് അംഗം കെ.എൻ. സുഗതൻ, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ജോയിസ് മാമ്പിള്ളിൽ, സ്വാഗത സംഘം ചെയർമാൻ കെ.ജി. ഷിബു, കൺവീനർ സന്തോഷ് കോരപ്പിള്ള, പെരുമ്പടവം പബ്ലിക് ലൈബ്രറി പ്രസിഡൻറ് ഫാ. പി.യു. കുര്യാക്കോസ്, മുളക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ആർ. സജീവൻ, വാർഡംഗങ്ങളായ എ.ആർ. രതീഷ്, മഞ്ജു ഷൈജിൻ, സ്വാഗതസംഘം ഭാരവാഹികളായ ഡോ. കുര്യൻ കുര്യാക്കോസ്, ഡോ. വി.എം. മാത്യു, പി.എൽ. ജോസ്, എം.ടി. ചാക്കപ്പൻ, ശ്രീനാഥ് എസ്., ആർ. മോഹൻദാസ്, സജി സ്കറിയ എന്നിവരും സാംസ്കാരിക നായകൻമാരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.