ആലങ്ങാട്: ആന്ധ്ര സ്വദേശിനിയായ യുവതിയെ കരുമാല്ലൂർ തട്ടാംപടി നിർമല ഭവൻ അഗതി മന്ദിരത്തിൽനിന്ന് കാണാതായതായി പരാതി. വരലക്ഷ്മിയെ (34 ) കഴിഞ്ഞ 26 മുതൽ കാണാതായതായി ആലങ്ങാട് പൊലീസിന്ന് പരാതി ലഭിച്ചു. അഞ്ചര അടിയോളം പൊക്കമുള്ള യുവതി വെളുത്ത ചുരിദാറാണ് ധരിച്ചിരുന്നത്. മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകൾ അറിയാമെന്നും യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പറയുന്നു. വെളുത്ത നിറവും തടിച്ച ശരീരവുമാണ്. മുടി വെട്ടിയിട്ടുണ്ട്. ആലുവ വെസ്്റ്റ് പൊലീസ് കേസ് രജിസ്്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ െപാലീസ് സ്്റ്റേഷനുമായി ബന്ധപ്പെടണമെന്ന് എസ്.ഐ.എൽ അനിൽകുമാർ അറിയിച്ചു. ഫോൺ : 0484 2671101, 9497990270.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.