ഓഖി: സർക്കാറുകളുടെ പ്രവൃത്തി കൊലപാതക കുറ്റത്തിന് സമാനം ^എം.പി.

ഓഖി: സർക്കാറുകളുടെ പ്രവൃത്തി കൊലപാതക കുറ്റത്തിന് സമാനം -എം.പി. ആലപ്പുഴ: ഓഖി ദുരന്തത്തിന് ഇരയായവരോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൊലപാതക കുറ്റത്തിന് തുല്യമായ പ്രവൃത്തിയാണ് ചെയ്തതെന്ന് കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംഘടിപ്പിച്ച ദക്ഷിണ കേരളസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്ത നിവാരണത്തിന് അലംഭാവം ഉണ്ടായെങ്കിൽ നടപടിയെടുക്കണം. ദുരന്തം സംഭവിച്ച് ഇത്രനാൾ പിന്നിട്ടിട്ടും കാണാതായവരുടെ കണക്ക് പറയാൻ കഴിയാത്ത സാഹചര്യത്തിലാണ് വിഷയത്തിൽ രാഷ്ട്രീയം പറയേണ്ടി വരുന്നത്. പുറ്റിങ്ങൽ ദുരന്തം ഉണ്ടായപ്പോൾ പ്രധാനമന്ത്രി സർവ സന്നാഹങ്ങളോടും കൂടി ഓടിയെത്തി. എന്നാൽ, ഓഖി ദുരന്തം ഉണ്ടായപ്പോൾ പ്രധാനമന്ത്രി കേരളത്തിലെത്താൻ രാഹുൽ ഗാന്ധി വരേണ്ടി വന്നു. സൂനാമി ദുരന്തമുണ്ടായപ്പോൾ 1850 കോടിയുടെ പാക്കേജ് മൻമോഹൻ സർക്കാർ കേരളത്തിന് നൽകി. ഇന്ന് ഒമ്പത് ശതമാനം പലിശക്ക് പണം കടം എടുക്കുന്ന ധനമന്ത്രി കിഫ്ബിയുടെ പേരിൽ പോലും തീരദേശത്ത് കടൽഭിത്തി നിർമിക്കാൻ തയാറാകുന്നില്ല. ദുരന്തത്തി​െൻറ പശ്ചാത്തലത്തിലെങ്കിലും മത്സ്യത്തൊഴിലാളി മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാറുകൾ തയാറാവണം. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുമ്പോൾ ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ആസ്റ്റിൻ ഗോമസ്, ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ, സംസ്ഥാന വർക്കിങ് പ്രസിഡൻറ് എ.കെ. ബേബി, മത്സ്യത്തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജി. ലീലാകൃഷ്ണൻ, എൻ.എസ്.യു ദേശീയ സെക്രട്ടറി എസ്. ശരത്ത്, ജില്ല പ്രസിഡൻറ് ജയിംസ് ചിങ്കുതറ, കെ.എം. ലക്ഷ്മണൻ, എ.ആർ. കണ്ണൻ, കെ.എ. ലത്തീഫ്, മോളി ജേക്കബ്, റീഗോ രാജു, ടി.വി. രാജൻ, എ.എസ്. വിശ്വനാഥൻ, വി. രാജു, എം. അബ്്ദുൽ ഖാദർ, കെ.വി. ജോസി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.പി.സി.സി രാഷ്ട്രീയ സമിതി അംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ധർണ ഒമ്പത്, 10 തീയതികളിൽ ആലപ്പുഴ: ജില്ലയിലെ എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾക്ക് മുന്നിലും യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ സർക്കാർ ഒാഫിസുകൾക്ക് മുന്നിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തുന്നു. ഒമ്പത്, 10 തീയതികളിലാണ് ധർണയെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു അറിയിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും കവർന്നെടുത്ത കേരള ഇൻവെസ്റ്റ്മ​െൻറ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ഓഡിനൻസ് -2017 പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ധർണ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.