കിഡ്​സ്​ ഫെസ്​റ്റ്​: ചാലക്കൽ ദാറുസ്സലാം സ്​കൂളിന്​ ഒാവറോൾ കിരീടം

കായംകുളം: വിദ്യ കൗൺസിൽ ഫോർ എജുക്കേഷൻ തെക്കൻ മേഖല കിഡ്സ് ഫെസ്റ്റിൽ 174 പോയൻറ് നേടിയ ആലുവ ചാലക്കൽ ദാറുസ്സലാം സ്കൂളിന് ഒാവറോൾ കിരീടം. 156 പോയൻറുമായി കായംകുളം കിറ്റ് ഇംഗ്ലീഷ് ഹൈസ്കൂൾ രണ്ടാംസ്ഥാനവും 131 പോയൻറുമായി നീർക്കുന്നം അൽഹുദ ഇംഗ്ലീഷ് സ്കൂൾ മൂന്നാം സ്ഥാനവും നേടി. യു. പ്രതിഭ ഹരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യ കൗൺസിൽ അസി. ഡയറക്ടർ കെ.ടി. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. സൗത് സോൺ ചെയർമാൻ ഒ. അബ്ദുല്ലക്കുട്ടി, കിറ്റ് സ്കൂൾ പി.ടി.എ പ്രസിഡൻറ് ഷൗക്കത്ത് പറമ്പി, പ്രിൻസിപ്പൽ ഡോ. എം.എസ്. സമീം, ഹുദ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ചന്ദ്രൻ മംഗലത്ത്, ഒ. അബൂബക്കർ, സക്കീർ ഹുസൈൻ പൊന്നാരത്ത്, സലിംരാജ്, എസ്. മുഹ്യിദ്ദീൻഷ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം പത്തിയൂർ പഞ്ചായത്ത് പ്രസിഡൻറ് വി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ.ടി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഒ. അബ്ദുല്ലക്കുട്ടി, ഷൗക്കത്ത് പറമ്പി, ട്രസ്റ്റ് സെക്രട്ടറി എസ്. മുജീബ് റഹ്മാൻ, പ്രിൻസിപ്പൽമാരായ നൗഷാദ്, ചന്ദ്രൻ മംഗലത്ത്, ഡോ. എം.എസ്. തമിം, റംല സമദ്, വൈസ് പ്രിൻസിപ്പൽ എസ്. ഷീബ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.