ചെങ്ങന്നൂർ:-1919 ജനുവരി 15ന് സ്ഥാപിതമായ ഇടനാട് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ നടത്തുന്നു. വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാേപ്പാലീത്തയാണ് പള്ളിയുടെ ശിലാസ്ഥാപനം നടത്തിയത്. 15-ന് രാവിലെ എട്ടി-ന് കുർബാനയെത്തുടർന്ന് ചേരുന്ന പൊതുസമ്മേളനത്തിൽ തോമസ് മാർ അത്തനാസിയോസ് മെത്രാേപ്പാലീത്ത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി ചികിത്സസഹായം ഉദ്ഘാടനം ചെയ്യും-. 101 വൃക്കരോഗികൾക്കുള്ള ചികിത്സസഹായമാണ് വിതരണം ചെയ്യുക. ശതാബ്ദി വത്സര പരിപാടികളുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ നിർവഹിക്കും. ഉച്ചക്ക് സമൂഹസദ്യയും വൈകീട്ട് 4.30-ന് റാസയും ഉണ്ടായിരിക്കും. ജൂബിലി വർഷത്തിൽ ഹൃദ്രോഗം, അർബുദം, വൃക്കരോഗങ്ങൾ ബാധിച്ചവർക്ക് ചികിത്സസഹായം എന്നിവ നൽകും. സൗജന്യ ഹൃദ്രോഗ, നേത്രരോഗ, അസ്ഥിരോഗ നിർണയ ക്യാമ്പ്, ആതുരാലയ സന്ദർശനം, മദ്യവർജന-കുടുംബ ജീവിത ബോധവത്കരണ ക്ലാസ്, വൃക്ഷത്തൈ, പച്ചക്കറി വിത്ത്, തൈകൾ എന്നിവയുടെ വിതരണം, റോഡു ശുചീകരണം എന്നിവയാണ് നടപ്പാക്കുന്നത്. 99-ാം പെരുന്നാളും കൺെവൻഷനും ഞായറാഴ്ച മുതൽ 15 വരെ നടക്കും. 14-ന് വൈകീട്ട് ഏഴിന് റാസയോടെ പെരുന്നാൾ സമാപിക്കും. വാർത്തസമ്മേളനത്തിൽ ഇടവക വികാരി ഫാ. ഷിബു വർഗീസ്, ട്രസ്റ്റി വി.സി. വർഗീസ്, സെക്രട്ടറി വി.സി. ജോർജ് വെങ്ങാലിൽ, കൺവീനർമാരായ ജോസ് വർഗീസ് തുണ്ടിയിൽ, എൻ.ഐ. ജോർജ് എന്നിവർ പെങ്കടുത്തു. പരിപാടികൾ ഇന്ന് പുന്നപ്ര കാർമൽ പോളിടെക്നിക് കോളജ് ഓഡിറ്റോറിയം: കാർമൽ അലുമ്നി അസോസിയേഷൻ വാർഷികം -2.00 കുത്തിയതോട് പാട്ടുകുളങ്ങര സരൾ ഓഡിറ്റോറിയം: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ഓപൺ ഫോറം -2.30 തമ്പകച്ചുവട് പകൽവീട്: കേരള സീനിയർ സിറ്റിസൺ ഫോറം നേതാജി യൂനിറ്റിെൻറ നേതൃത്വത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പ് -9.00 ചേര്‍ത്തല സെൻറ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ട്: ജില്ല അത്‌ലറ്റിക് മീറ്റ് -10.00 ചേര്‍ത്തല മസ്ജിദ് അങ്കണം: ആണ്ടുനേർച്ച. മുഹ്യിദ്ദീന്‍ റാത്തീബും മൗലിദും -രാവിലെ 9.00 മാക്കേകടവ് ഗൗരിനാഥ ക്ഷേത്രം: ഉത്സവം. ആറാട്ട്ബലി -വൈകു. 5.00, പാണ്ടിമേളം -8.00, ലയതരംഗം -10.00 ചേര്‍ത്തല കാളികുളം ശ്രീവിലാസം എൻ.എസ്.എസ് കരയോഗം ഒാഡിറ്റോറിയം: കുടുംബസംഗമം -10.00 കായംകുളം കരീലക്കുളങ്ങര: സി.പി.എം ജില്ല സമ്മേളന ഭാഗമായി 'പിണറായി വിജയൻ ഗവൺമെൻറ് -കേരളത്തിെൻറ വികസന മുന്നേറ്റം -ആലപ്പുഴയുടെ പങ്ക്' സെമിനാർ. ഉദ്ഘാടനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് - 4.00 ചുനക്കര വടക്ക് എൻ.എസ്.എസ്.യു.പി സ്കൂൾ: പൂർവ വിദ്യാർഥി സംഗമം -2.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.