ചാരുംമൂട്: പറയംകുളം സെൻറ് ജോസഫ്സ് കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ രാഹുൽ ആർ. പിള്ള ഉദ്ഘാടനം ചെയ്തു. ജൂബിലി സ്മാരക ഒാഡിറ്റോറിയത്തിെൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ബാബു വേലായുധൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സൗമ്യ ചെപ്പുകാലായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. ജോർജ് മാത്യു കാരൂർ, സിസ്റ്റർ ഉഷസ്, ഫാ. തോമസ് പള്ളിപ്പറമ്പിൽ, സുജ ഓമനക്കുട്ടൻ, ബിനു തങ്കച്ചൻ, മഹേന്ദ്രദാസ്, ഷാരോൺ മോനി വർഗീസ്, സൂര്യ ഡി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ലോഗോ പ്രകാശനം കറ്റാനം: ഇലിപ്പക്കുളം എം.ഇ.എസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി വല്ലാറ്റിൽ അബ്ദുൽ റഷീദ് മെമ്മോറിയൽ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഉൽപാദിപ്പിക്കുന്ന 'കനിവ്' ഡിറ്റർജെൻറ് േപ്രാഡക്ടിെൻറ ലോഗോ പ്രകാശനം യു. പ്രതിഭ ഹരി എം.എൽ.എ നിർവഹിച്ചു. എം.ഇ.എസ് താലൂക്ക് പ്രസിഡൻറ് മഠത്തിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. നാസർ ഇലഞ്ഞിലിത്തറയിൽ, അഹമ്മദ്കുഞ്ഞ് താന്നിക്കൽ, നിസാമുദ്ദീൻ നാടൻവീട്ടിൽ, ഷംന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.