മാവേലിക്കരയിൽ സ്​പെഷൽ ​െട്രയിനുകൾക്കും സ്ഥിരം സ്​റ്റോപ്​

മാവേലിക്കര: റെയിൽവേ സ്റ്റേഷനിൽ എല്ലാ സ്പെഷൽ െട്രയിനുകൾക്കും സ്ഥിരമായി സ്റ്റോപ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ശബരിമല തീർഥാടനകാലത്ത് സതേൺ റെയിൽവേയിൽനിന്നും സൗത്ത്-വെസ്റ്റ് റെയിൽവേയിൽനിന്നും ഓടിക്കുന്ന സ്പെഷൽ െട്രയിനുകൾക്ക് മാവേലിക്കരയിൽ സ്റ്റോപ് ഉണ്ടായിരുന്നില്ല. എന്നാൽ, ഈ തീർഥാടനകാലത്ത് മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ എല്ലാ സ്പെഷൽ െട്രയിനുകൾക്കും സ്റ്റോപ് അനുവദിച്ചു. കൂടാതെ ഓണം, ക്രിസ്മസ്, പുതുവത്സര ആഘോഷ വേളകളിലും റെയിൽവേ ഓടിക്കുന്ന സ്പെഷൽ െട്രയിനുകൾക്ക് മാവേലിക്കരയിൽ കൂടി സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. മാവേലിക്കര റെയിൽവേ സ്റ്റേഷ​െൻറ പ്രാധാന്യം റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരെയും സതേൺ റെയിൽവേ ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തിയതി​െൻറ അടിസ്ഥാനത്തിലാണ് എല്ലാ ശബരിമല തീർഥാടനകാലത്തും മറ്റ് വിശേഷ ദിവസങ്ങളിലും ഓടിക്കുന്ന സ്പെഷൽ െട്രയിനുകൾക്ക് സ്റ്റോപ് അനുവദിച്ചതെന്നും എം.പി അറിയിച്ചു. ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠ 10ന് ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യൂനിയനില്‍പെട്ട 1857-ാം നമ്പര്‍ പാണ്ടനാട് നോര്‍ത്ത് ശാഖ പുതിയതായി നിർമിച്ച ഗുരുദേവ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമര്‍പ്പണ ചടങ്ങുകളും ഏഴ്, എട്ട്, ഒമ്പത്, പത്ത് തീയതികളിൽ നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് വിഗ്രഹ ഘോഷയാത്ര വൈകീട്ട് അഞ്ചിന് പാണ്ടനാട് നോര്‍ത്ത് ശാഖയിൽ എത്തും. തിങ്കളാഴ്ച താഴികക്കുട പ്രതിഷ്ഠയും ശിവബോധാനന്ദ സ്വാമികളുടെ പ്രഭാഷണവും നടക്കും. 10ന് രാവിലെ 10.20നും 10.42നും മധ്യേ കൈലാസ തന്ത്രികളുടെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠ. വൈകീട്ട് 3.30ന് കല്ലിശ്ശേരി ജങ്ഷനില്‍നിന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്വീകരിക്കും. ഗുരുക്ഷേത്രത്തി​െൻറയും ഒാഫിസി​െൻറയും സമര്‍പ്പണം വെള്ളാപ്പള്ളി നിര്‍വഹിക്കും. ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിസരം തെരുവുനായ്ക്കളുടെ താവളം ഹരിപ്പാട്: തെരുവുനായ്ക്കളുടെ താവളമായി ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിസരം മാറി. ഇക്കാരണത്താൽ സ്റ്റേഷനിൽ വരുന്ന പൊതുജനങ്ങൾ ഭീതിയിലാണ്. പലപ്പോഴും ഇവിടെ നായ്ക്കളുടെ ആക്രമണം ഉണ്ടാകുന്നുണ്ട്. പ്രദേശത്ത് അലയുന്ന നായ്ക്കളെ പിടികൂടുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് പരാതി നൽകിയിട്ടും ഇവരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.