കാർഷികോത്സവം

ചെങ്ങന്നൂർ: ബുധനൂർ ഗ്രാമസേവ പരിഷത്തി​െൻറ കുന്നത്തൂർകുളങ്ങര ദേവീക്ഷേത്രം ഓഡിറ്റോറിയത്തിലും മൈതാനത്തും നടക്കും. 12ന് രാവിലെ പ്രദർശനം ആരംഭിക്കും. വൈകീട്ട് നാലിന് കയർ ബോർഡ് വൈസ് ചെയർമാൻ സി.കെ. പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. 14ന് പശുക്കളുടെ പ്രദർശനം. രാവിലെ 10ന് സെമിനാർ വാഴൂർ തീർഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എം. പ്രമോദ്കുമാർ, എം.ആർ. രാജേഷ്, ചന്ദ്രശേഖരൻ പിള്ള നെല്ലൂർ, കെ.എസ്. ഹരികുമാർ, എം.എസ്. ഹരികുമാർ എന്നിവർ പെങ്കടുത്തു. മൈസൂരു എക്സ്പ്രസ് െട്രയിൻ ആരംഭിക്കും മാവേലിക്കര: കൊച്ചുവേളിയിൽനിന്ന് ബംഗളൂരു വഴി മൈസൂരുവിലേക്കുള്ള പ്രതിവാര എക്സ്പ്രസ് െട്രയിൻ ഇൗ മാസം മധ്യത്തോടെ ഓടിത്തുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് പുറപ്പെട്ട് ശനിയാഴ്ച കൊച്ചുവേളിയിലെത്തുകയും ഞായറാഴ്ച വൈകീട്ട് അവിടെനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ഒമ്പതിന് ബംഗളൂരുവിലെത്തി അവിടെനിന്ന് മൈസൂരുവിലേക്ക് പോകാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. െട്രയിൻ ഓടിക്കുന്നതിനുള്ള കോച്ചുകളും ലോക്കോ പൈലറ്റിെനയും എത്രയും വേഗം അനുവദിച്ചുകിട്ടാൻ റെയിൽവേ ബോർഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സോണൽ റെയിൽവേ മാനേജർ നിർദേശം നൽകിയതായി എം.പി പറഞ്ഞു. അബ്കാരി കേസിൽ രണ്ടുവർഷം തടവും ലക്ഷം രൂപ പിഴയും ചെങ്ങന്നൂർ: അബ്കാരി കേസിൽ എണ്ണക്കാട് ബുധനൂർ പടിഞ്ഞാറ് പെരിങ്ങാട് നിലവറശ്ശേരിൽ രാജൻ നായരെ (57) ചെങ്ങന്നൂർ അസിസ്റ്റൻറ് സെഷൻസ് കോടതി രണ്ടുവർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചെങ്ങന്നൂർ എക്സൈസ് ഇയാളുടെ വീട്ടിൽനിന്ന് അഞ്ചുവർഷം മുമ്പ് 31 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയിരുന്ന ഇയാൾ ഇപ്പോൾ ജാമ്യത്തിൽ കഴിയുകയായിരുന്നു. എക്സൈസ് സംഘത്തെയും മാന്നാർ പൊലീസിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളും അബ്കാരി കേസുകളും ഇയാളുടെ പേരിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.