ജില്ല അത്​ലറ്റിക്സ് ചാമ്പ്യൻഷിപ്

ചേര്‍ത്തല: ജില്ല അത്ലറ്റിക്സ് അസോസിയേഷ​െൻറ നേതൃത്വത്തില്‍ ചേർത്തല സ​െൻറ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി ബി. ഉല്ലാസ് അധ്യക്ഷത വഹിച്ചു. കെ.കെ. പ്രതാപന്‍, ആര്‍. ശശി എന്നിവര്‍ സംസാരിച്ചു. ആദ്യദിനം അവസാനിച്ചപ്പോള്‍ ആലപ്പുഴ ലിയോ അത്ലറ്റിക് അക്കാദമി സ്കൂള്‍ 112 പോയൻറുമായി മുന്നിലാണ്. രണ്ടാമതുള്ള പട്ടണക്കാട് സ​െൻറ് ജോസഫ് സ്കൂളിന് 25 പോയൻറ് മാത്രമെ നേടാനായുള്ളൂ. ഞായറാഴ്ച വൈകുന്നേരം സമാപന സമ്മേളനത്തിൽ നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.