പാലിയേറ്റിവ് കെയർ പ്രവർത്തനോദ്​ഘാടനം

ചേർത്തല: ഷാഹുൽ ഹമീദ് സ്മാരക പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തനോദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. സൗജന്യ അർബുദ നിർണയ ക്യാമ്പ് എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അർബുദ ബാധിതർക്ക് പെൻഷൻ വിതരണം നടൻ ഹരിശ്രീ അശോകൻ നിർവഹിച്ചു. പ്രസിഡൻറ് ബെഞ്ചമിൻ പീറ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ഐസക് മാടവന, കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡൻറ് സിനിമോൾ സോമൻ, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ. സേതുലക്ഷ്മി, ഫാ. ക്രിസ്റ്റഫർ എം. അർഥശ്ശേരിൽ, വെള്ളിയാകുളം പരമേശ്വരൻ, എൻ.ഡി. ഷിമ്മി, മുഹമ്മദ് കാമിൽ സഖാഫി, ജോയി പാല്യത്ത് എന്നിവർ സംസാരിച്ചു. കൃഷിഭവനില്‍ ഹാജരാക്കണം എടത്വ: ഒരു ലക്ഷം യുവജനങ്ങളുടെ തൊഴില്‍ദാന പദ്ധതി പ്രകാരം തലവടി കൃഷിഭവനില്‍ അംഗമായവര്‍ യൂത്ത് രജിസ്ട്രേഷൻ ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം തലവടി കൃഷിഭവനില്‍ ഹാജരാകണം. അല്ലാത്തപക്ഷം പെന്‍ഷനോ മറ്റ് ആനൂകൂല്യങ്ങളോ ലഭിക്കുന്നതല്ലെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 2212268. വെള്ളക്കരം എടത്വ: വാട്ടര്‍ അതോറിറ്റി എടത്വ സബ് ഡിവിഷന് കീഴിലുള്ള തലവടി, മുട്ടാര്‍, എടത്വ, തകഴി, വീയപുരം, മാന്നാര്‍ എന്നീ പഞ്ചായത്തുകളിലെ വെള്ളക്കരം ഇനി എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ 10 മുതല്‍ ൈവകീട്ട് മൂന്നുവരെ എടത്വ ഓഫിസില്‍ അടക്കാം. നിലവില്‍ കിടങ്ങറ സെക്ഷന്‍ ഓഫിസില്‍ സ്വീകരിച്ചിരുന്ന കരം ഇനി എടത്വ ഓഫിസില്‍ മാത്രേമ സ്വീകരിക്കൂവെന്നും അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.