മാരാരിക്കുളം ബീച്ച് ഉത്സവത്തിന് തുടക്കം

മാരാരിക്കുളം: വിനോദസഞ്ചാര വകുപ്പും മാരാരിക്കുളം വടക്ക് പഞ്ചായത്തും ചേർന്ന് നടത്തുന്ന മാരാരിക്കുളം ബീച്ച് ഉത്സവത്തിന് സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഡി. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ കൃഷ്ണ തേജ മുഖ്യപ്രഭാഷണം നടത്തി. കെ.ടി. മാത്യു, ഫാ. നെൽസൺ പാനേഴത്ത്, ഡോ. വി.എസ്. ജയൻ, സന്ധ്യ ബെന്നി, ഷീബ എസ്. കുറുപ്പ്, പി.ബി. സുര, കെ.കെ. രമണൻ, മിനി ആൻറണി, വി. പ്രകാശൻ, പ്രഭ മധു എന്നിവർ സംസാരിച്ചു. ഡി.ടി.പി.സി സെക്രട്ടറി എം. മാലിൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ.എം. ഷിബു നന്ദിയും പറഞ്ഞു. നാടി​െൻറ പൈതൃകവും സാംസ്കാരിക തനിമ നിലനിർത്തുന്ന കലാരൂപങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ തനത് കലകളുടെ കലാപ്രകടനം സംസ്ഥാനത്ത് 26 കേന്ദ്രങ്ങളിലാണ് അരങ്ങേറുന്നത്. ഞായറാഴ്ച വൈകുന്നേരം ആറിന് തിരുച്ചുഴിയൻ, പുള്ളുവൻപാട്ട്, പൂരക്കളി, തിങ്കളാഴ്ച വൈകുന്നേരം ആറ് മുതൽ ഉടുക്ക് പാട്ട്, ഏഴിന് കാക്കാരിശ്ശി നാടകം, ഒമ്പതിന് വൈകുന്നേരം ആറിന് കോതാമൂരിയാട്ടം, ഏഴിന് ശീതങ്കൻതുള്ളൽ, 10ന് വൈകുന്നേരം ആറിന് വിൽപ്പാട്ട്, 11ന് വൈകുന്നേരം ആറിന് വേലകളി, ഏഴിന് നാടൻപാട്ട്. സമാപനദിവസമായ 12ന് വൈകുന്നേരം ആറിന് മാരി തെയ്യം, ഏഴിന് ഗരുഡൻ പറവ എന്നിവ നടക്കും. പ്ലാസ്റ്റിക് മാലിന്യ ശേഖരണം തുടങ്ങി അരൂർ: പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന പദ്ധതി തുടങ്ങി. ശുചിത്വമിഷ​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിത കർഷക സേനയും രൂപവത്കരിച്ചു. ഒരു വാർഡിൽനിന്ന് രണ്ട് വനിതകൾ വീതം 44 പേരാണ് ഹരിത കർമസേനയിലുള്ളത്. ഇവർക്ക് പ്രത്യേക യൂനിഫോമും നൽകി. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് സംസ്കരണ യൂനിറ്റിൽ എത്തിച്ച് മറ്റ് ഉൽപന്നങ്ങളാക്കി മാറ്റും. 25 ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി ചെലവഴിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളും സെക്രട്ടറി ജോജോസ് ബൈജുവും പങ്കെടുത്തു. ഫസൽ തങ്ങൾ അനുസ്മരണം ഇന്ന് മണ്ണഞ്ചേരി: നാലുതറ അഹ്മദ് മൗലവി ഇസ്‌ലാമിക് സ​െൻറർ ഹിഫ്ളുൽ ഖുർആൻ കോളജിൽ മജ്ലിസുന്നൂർ ദുആ മജ്ലിസും ജീലാനി അനുസ്മരണവും പി.യു. ഫസൽ തങ്ങൾ ചേലാട്ട് അനുസ്മരണ ദുആ സദസ്സും ഞായറാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം കോളജിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.