ആലപ്പുഴ നഗരസഭയിലെ അനധികൃത കൈയേറ്റങ്ങൾ നാളെ മുതൽ ഒഴിപ്പിക്കും

ആലപ്പുഴ: സ്വച്ഛ് സർവേക്ഷൺ 2018 സർവേയുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിൽ റവന്യൂ, പൊലീസ്, പി.ഡബ്ല്യു.ഡി, നഗരസഭ എന്നിവർ സംയുക്തമായി സ്ക്വാഡ് പ്രവർത്തനം ആരംഭിക്കുന്നു. നഗരത്തിലെ റോഡുകളിൽ സൂക്ഷിക്കുന്ന നിർമാണ സാമഗ്രികൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തം ഉത്തരവാദിത്തത്തിൽ ഞായറാഴ്ച നീക്കം ചെയ്യണം. തിങ്കളാഴ്ച സ്ക്വാഡ് പ്രവർത്തനം തുടങ്ങി കൈയേറ്റങ്ങൾ നീക്കും. ആയതി​െൻറ ചെലവ് ബന്ധപ്പെട്ട ആളുകളിൽനിന്നും ഈടാക്കും. പൊലീസി​െൻറയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ഒമ്പതിന് നഗരത്തിലെ വിവിധ സ്ഥലങ്ങൾ ശുചീകരിക്കും. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന അധ്യാപകരുടെ യോഗം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കലക്ടറുടെ കോൺഫറൻസ് ഹാളിൽ കൂടും. നഗരത്തിൽ കച്ചവടം നടത്തുന്ന വഴിവാണിഭക്കാർ അവരുടെ സാധനങ്ങൾ അതത് ദിവസം എടുത്തുമാറ്റണം. അവരുടെ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന മാലിന്യം നഗരസഭ സ്ഥാപിച്ച എയ്റോബിക് ബിന്നുകളിൽ തന്നെ നിക്ഷേപിക്കണം. നഗരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടക്കാർ ഒരു കാരണവശാലും റോഡ് കൈയേറി കടകൾ സ്ഥാപിക്കരുത്. കടകളിൽ വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റുകൾ അതതുദിവസം എടുത്തുമാറ്റണം. വഴിയരികിൽ ഗതാഗതത്തിന് തടസ്സമാകുന്ന രീതിയിലുള്ള നിർമിതികൾ ഉടൻ നീക്കണം. നഗരസഭയിൽ അനധികൃത മത്സ്യക്കച്ചവടം അനുവദിക്കില്ല. മത്സ്യമാർക്കറ്റുകളിൽ അല്ലാതെ മത്സ്യക്കച്ചവടം അനുവദിക്കില്ല. പഴയ കെട്ടിടങ്ങൾ പൊളിച്ചുവിൽക്കുന്ന കടകൾ റോഡിലേക്ക് ഇറക്കിവെച്ചിരിക്കുന്ന സാമഗ്രികൾ നീക്കം ചെയ്യണം. യോഗത്തിൽ കലക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ശുചിത്വമിഷൻ ജില്ല കോഒാഡിനേറ്റർ, റവന്യൂ, പി.ഡബ്ല്യു.ഡി, പൊലീസ്, വിദ്യാഭ്യാസം, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, സി.ഡി.പി.ഒ, റെയിൽവേ, കുടുംബശ്രീ, ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് മർച്ചൻറ്സ് അസോസിയേഷൻ, ഫുഡ് െഗ്രയ്ൻസ് മർച്ചൻറ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, മീറ്റ് മർച്ചൻറ്സ് അസോസിയേഷൻ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. യുദ്ധ സേനാനികൾക്ക് സാമ്പത്തിക സഹായം ആലപ്പുഴ: രണ്ടാംലോക മഹായുദ്ധ സേനാനികൾക്കും അവരുടെ വിധവകൾക്കും സംസ്ഥാന സർക്കാർ നൽകിവരുന്ന പ്രതിമാസ സാമ്പത്തിക സഹായത്തിന് ജില്ല സൈനികക്ഷേമ ഓഫിസിൽ അപേക്ഷിക്കണമെന്ന് ജില്ല സൈനികക്ഷേമ ഓഫിസർ അറിയിച്ചു. ഫോൺ: 0477-2245673. മണൽ വാരൽ തൊഴിലാളി യൂനിയൻ വാർഷികം ഇന്ന് ചേർത്തല: അന്ധകാരനഴി മണൽ വാരൽ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) വാർഷികാഘോഷം ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കും. സി.ഐ.ടി.യു ജില്ല സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.