മത്സരയോട്ടം; സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്​

അമ്പലപ്പുഴ: പുന്നപ്രയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് യാത്രക്കാരായ 20 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമായത്. ആലപ്പുഴ-ഇരട്ടക്കുളങ്ങര റൂട്ടിൽ ഓടുന്ന നൈനാസ്, കഞ്ഞിപ്പാടം-ആലപ്പുഴ റൂട്ടിൽ ഓടുന്ന യാസീൻ എന്നീ ബസുകൾ തമ്മിലാണ് ഇടിച്ചത്. പുന്നപ്ര കളിത്തട്ട് ജങ്ഷന് സമീപമായിരുന്നു അപകടം. ഗോകുൽ (14), ദേവകി (19), ലൈല (40), മിത്തു (17), റംലത്ത് (60), അൻസിയ (16), ഷാജിമോൻ (40), പ്രഭാകരൻ (70), സരോജിനി (70), തങ്കപ്പൻ (80), സുമയ്യ (35), അബ്ദുൽ ഹമീദ് (80), എൽസമ്മ (45), റംല (35), അനിത (20), അദ്വൈത് (രണ്ട്), വീണ (28), ഗോമതി (53), പുഷ്കരൻ (55), ദേവകി (22) എന്നിവർക്കാണ് പരിക്കേറ്റത്. നീർക്കുന്നം, വണ്ടാനം, പുന്നപ്ര, ആലപ്പുഴ സ്വദേശികളാണ് ഇവർ. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസുകൾ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പുതിയ കയർ കമ്പനിയുടെ പിന്നിൽ ഗൂഢലക്ഷ്യമെന്ന് ആലപ്പുഴ: കയർ കോർപറേഷ​െൻറ കീഴിലെ ഷോറൂമുകൾ വൻ നഷ്ടത്തിൽ പ്രവർത്തിക്കുമ്പോൾ കയർ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ പുതിയ കമ്പനി രൂപവത്കരിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻഡ് ജി. വിനോദ് കുമാർ പറഞ്ഞു. യോഗത്തിൽ ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ രഞ്ജൻ പൊന്നാട്, ജി. മോഹനൻ, മറ്റ് ഭാരവാഹികളായ കെ.പി. സുരേഷ് കുമാർ, കെ.ജി. പ്രകാശ്, വാസുദേവക്കുറുപ്പ്, ജ്യോതി രാജീവ്, സുനിൽ കുമാർ എന്നിവർ സംസാരിച്ചു. യാക്കോബ് ശ്ലീഹ തിരുനാൾ തുടങ്ങി ചേർത്തല: പാലൂത്തറ പള്ളിയിൽ യാക്കോബ് ശ്ലീഹയുടെ തിരുനാൾ തുടങ്ങി. 14ന് സമാപിക്കും. ഞായറാഴ്ച ഇടവകദിനം. രാവിലെ ഏഴിന് മുതിർന്ന വിശ്വാസി സംഗമം. വൈകീട്ട് നാലിന് പൊതുസമ്മേളനം ഫാ. ജോമിഷ് വട്ടക്കര ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകീട്ട് 5.30ന് കുർബാന, നൊവേന, ലദീഞ്ഞ് ചടങ്ങുകൾക്ക് ഫാ. ഏലിയാസ് ചക്യത്ത് കാർമികത്വം വഹിക്കും. ഒമ്പതിന് ഫാ. വർഗീസ് ആലുക്കലും 10ന് ഫാ. റെജി കൊച്ചുപറമ്പിലും 11ന് ഫാ. ജോച്ചൻ ജോസഫ് കുറുപ്പശ്ശേരിലും ചടങ്ങുകൾക്ക് കാർമികരാകും. 12ന് തിരുനാൾദിനം. വൈകീട്ട് 5.30ന് വികാരി ഫാ. റോക്കി കൊല്ലംകുടി കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് ആഘോഷമായ റാസ. രാത്രി 7.30ന് നാടകം. 13ന് വേസ്പരദിനം. രാവിലെ ഒമ്പതിന് വിശുദ്ധ​െൻറ വാളും പരിചയും എഴുന്നള്ളിക്കൽ. വൈകീട്ട് നാലിന് എഴുന്നള്ളിപ്പ് സമാപനം. അഞ്ചിന് ആഘോഷമായ ദിവ്യബലി. 14ന് രാവിലെ 6.30നും 9.30നും ദിവ്യബലി. വൈകീട്ട് അഞ്ചിന് ആഘോഷമായ തിരുനാൾ ദിവ്യബലി. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.