ക്ഷേത്ര മോഷണം; രണ്ടുപേർ കസ്​റ്റഡിയിൽ

ചാരുംമൂട്‌: ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ രണ്ടുപേരെ നൂറനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൊല്ലം ശൂരനാട് പതാരം കുറ്റി തെക്ക് കക്കാകുന്ന് ചെറുകര വീട്ടിൽ ഷാജിമോൻ (36), അയൽവാസിയും സുഹൃത്തുമായ ചെറുകര നിജാദ് (25) എന്നിവരെയാണ് മാവേലിക്കര കോടതിയിൽനിന്ന് രണ്ടുദിവസത്തെ കസ്റ്റഡി അനുവദിച്ചതിനെത്തുടർന്ന് തെളിവെടുപ്പിന് നൂറനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഞായറാഴ്ച ഇവരെ തെളിവെടുപ്പിന് ക്ഷേത്രത്തിൽ കൊണ്ടുപോകുമെന്ന് നൂറനാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ വി. ബിജുവും എസ്.െഎ എം. ശ്രീധരനും അറിയിച്ചു. കഴിഞ്ഞ നവംബർ 17നാണ് ക്ഷേത്രങ്ങളിൽ മോഷണം നടന്നത്. മുതിരക്കാല ക്ഷേത്രനിർമാണ ആവശ്യത്തിന് സൂക്ഷിച്ച 1.40 ലക്ഷവും ഒമ്പതര പവ‍​െൻറ തിരുവാഭരണവുമാണ് മോഷ്ടാക്കൾ കവർന്നത്. അന്ന് വേടരപ്ലാവ് ചെറ്റാരിക്കൽ ദേവീക്ഷേത്രത്തിലും മോഷണം നടത്തി. ഇവിടെനിന്ന് 5500 രൂപ നഷ്ടപ്പെട്ടു. തിരുവനന്തപുരം പള്ളിക്കലിൽ നടന്ന ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ഇവരെ പൊലീസ് പിടികൂടിയത്. നിരവധി ക്ഷേത്ര മോഷണക്കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ഇവരെ തുടർന്ന് മാവേലിക്കരയിൽ എത്തിക്കുകയായിരുന്നു. തെളിവെടുപ്പിനുശേഷം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.