അഖിലകേരള ക്വിസ്​ മത്സരം

കാലടി: കാലടി ആദിശങ്കര എൻജിനീയറിങ് കോളജും ക്വിസ് കേരളയും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്കായി (സമീക്ഷ-2018) നടത്തുന്നു. ഒമ്പതാം ക്ലാസ് മുതൽ 12ാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മൂന്ന് അംഗങ്ങൾ അടങ്ങുന്നതായിരിക്കും ഒരു ടീം. സംസ്ഥാനത്തെ മൂന്ന് മേഖലകളിൽ നടക്കുന്ന പ്രാഥമിക മത്സര വിജയികൾക്കാണ് അവസാന റൗണ്ടിൽ പങ്കെടുക്കാൻ അവസരം. 22ന് എളമക്കര ഭവൻസ് വിദ്യാമന്ദിറിലും 25ന് കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിലും 29ന് തിരുവനന്തപുരം നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയത്തിലും പ്രാഥമിക മത്സരങ്ങൾ നടക്കും. ഫൈനൽ ഏപ്രിലിൽ നടക്കും. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ www.adishankara.ac.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്േട്രഷൻ സൗജന്യമാണ്. ഫോൺ:- 94951 29696, 90375 19849.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.