സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് ജില്ല സമ്മേളനം

മട്ടാഞ്ചേരി: സി.പി.ഐ (എം.എൽ ) റെഡ് ഫ്ലാഗ് ജില്ല സമ്മേളനത്തിന് തോപ്പുംപടിയിൽ തുടക്കമായി. തോപ്പുംപടി ജങ്ഷനിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്തു. ആഗോളവത്കരണത്തിനും വർഗീയതക്കുമെതിരെ ഇടതുപക്ഷ ഐക്യം ശക്തമാക്കണം. രാജ്യത്തി​െൻറ ജനാധിപത്യ മൂല്യങ്ങളെയും ഫെഡറലിസത്തെയും സാമ്പത്തിക പരമാധികാരത്തെയും നരേന്ദ്ര മോദി സർക്കാർ അടിയറവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി ചാൾസ് ജോർജ് അധ്യക്ഷത വഹിച്ചു. ടി.ബി. മിനി, എൻ.എ ജെയ്ൻ, എം.കെ. കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. എറണാകുളം ജെട്ടിയിൽനിന്ന് കൊടിമര ജാഥയും പള്ളുരുത്തിയിൽനിന്ന് പതാക ജാഥയും തോപ്പുംപടിയിൽ എത്തിച്ചേർന്നു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.