കൊച്ചി: ജില്ലതല അറബിക് അധ്യാപക സാഹിത്യ മത്സരം ഫെബ്രുവരി മൂന്നിന് പുല്ലേപ്പടി ദാറുൽ ഉലൂം സ്കൂളിൽ നടക്കും. 14 ഉപജില്ലയിൽനിന്നായി നൂറിലധികം അധ്യാപകർ പെങ്കടുക്കും. എം. സലാഹുദ്ദീൻ മദനി ചെയർമാനായി സ്വാഗതസംഘം രൂപവത്കരിച്ചു. ജനറൽ കൺവീനറായി പി.എം. സുബൈർ, വകുപ്പ് കൺവീനർമാരായി പി.എം. ഹമീദ്, പി.എ. അബ്ദുൽ നാസർ, യു. അബ്ദുൽ റഹീം, അലി മാസ്റ്റർ, യു. അൻസാർ, കബീർ മാസ്റ്റർ, എം.എം. നാസർ, സി.ഇ. സീതി എന്നിവരെ തെരഞ്ഞെടുത്തു. എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് യോഗം ഉദ്ഘാടനം ചെയ്തു. പി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. സലീം ഫാറൂഖി, എം.കെ. അബൂബക്കർ, ടി.വി. പരീത്, സിദ്ദീഖ് ആലുവ, ഇ.െഎ. സിറാജ്, മാഹീൻ കാഞ്ഞിരമറ്റം, പി.കെ. അബൂബക്കർ, അബ്ദുസ്സലാം വെണ്ണല, മുഹമ്മദ് സാലിം, വി.കെ. ഷമീർ, ഷിഹാബുദ്ദീൻ വൈപ്പിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.