കാണാതായതായി പരാതി

കൊച്ചി: വടുതല ചിന്മയ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഇടപ്പള്ളി വെണ്ണല നവനീയം വീട്ടിൽ ഗോപാല കൃഷ്ണ​െൻറ മകൻ അനുരാഗിനെ (17) . വ്യാഴാഴ്ച രാവിലെ ഏഴിന് സ്കൂളിലേക്ക് പോയതിന് ശേഷമാണ് കാണാതായത്. അഞ്ചടി പത്തിഞ്ച് ഉയരവും മെലിഞ്ഞ ശരീരവും വെളുത്ത നിറവുമുള്ള അനുരാഗ് സ്കൈ ബ്ലൂ കളർ ഷർട്ടും ഗ്രേ കളർ പാൻറുമാണ് ധരിച്ചിരുന്നത്. കൈയിൽ കറുത്ത ഷോൾഡർ ബാഗുമുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അടുത്തുള്ള സ്റ്റേഷനിലോ പാലാരിവട്ടം സ്േറ്റഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ 0484 2345850, 9497980425.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.