സോളിഡാരിറ്റി കാമ്പയിൽ ജില്ലതല പ്രഖ്യാപനം

കിഴക്കമ്പലം: സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'മതസ്വാതന്ത്ര്യം പൗരാവകാശം; യൗവനം കേരളത്തിന് കാവലാവുക' കാമ്പയിനി​െൻറ ജില്ലതല പ്രഖ്യാപനം ചേലക്കുളം കാവുങ്ങപ്പറമ്പിൽ ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കെ.കെ. സലീം നിർവഹിച്ചു. ഏരിയ പ്രസിഡൻറ് ഷാക്കിർ സി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.എം. സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് അനസ്, ജമാഅത്തെ ഇസ്ലാമി കുന്നത്തുനാട് ഏരിയ പ്രസിഡൻറ് ഷക്കീർ മുഹമ്മദ് നദ്വി എന്നിവർ സംസാരിച്ചു. തുടർന്ന് ആനുകാലിക സാമൂഹിക വിമർശന നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.