മതദർശനങ്ങൾ അസഹിഷ്ണുതയും വെറുപ്പും ഇല്ലാതാക്കും -സ്വാമി പുരന്ദരാനന്ദ പെരുമ്പാവൂർ: ഭാരതത്തിെൻറ ചിരപുരാതന സംസ്കാരം കൈമോശം വരാതെ ജാഗ്രത പാലിക്കണമെന്നും അപരനെക്കുറിച്ച അറിവും കരുതലും മതദർശനങ്ങളും അസഹിഷ്ണുതയും വെറുപ്പും ഇല്ലാതാക്കുമെന്നും ഹൈന്ദവ സേവാശ്രമം മഠാധിപതി സ്വാമി പുരന്ദരാനന്ദ അഭിപ്രായപ്പെട്ടു. വാഴക്കുളം മാനവ സൗഹാർദവേദി സംഘടിപ്പിച്ച 'സ്നേഹസംഗമ'ത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട്, സി.എം. മൗലവി എന്നിവർ സ്നേഹ സന്ദേശം നൽകി. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി സണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. മാനവ സൗഹാർദ വേദി പ്രസിഡൻറ് സി. ഗിരീഷ്്കുമാർ അധ്യക്ഷത വഹിച്ചു. ജയരാജ് സെഞ്ച്വറിയെ വേദിയുടെ രക്ഷാധികാരികളായ എം.എ. മൂസ, പ്രിൻസ് പാട്ടാശ്ശേരി എന്നിവർ ആദരിച്ചു. ഷരീഫ് പുത്തൻപുര സൗഹാർദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാഴക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ ജബ്ബാർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി എം.കെ. അബൂബക്കർ സ്വാഗതവും കോഒാഡിനേറ്റർ ഫാ. അഗസ്റ്റിൻ പാംബ്ലാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.