മന്ന കൗണ്ടർ ആരംഭിച്ചു

കോതമംഗലം: വൈ.എം.സി.എ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി . വീടുകളിൽ അധികമുള്ള പച്ചക്കറി, പഴം, കുട്ടികളുടെ കളിപ്പാട്ടം, വസ്ത്രം, പഠനോപകരണം എന്നിവ കൗണ്ടറിൽ നിക്ഷേപിക്കുകയും ആവശ്യമുള്ളവർക്ക് എടുക്കാവുന്നതുമാണ്. മറ്റുള്ളവർക്ക് പങ്കിടാനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാനും ഇതുവഴി കഴിയുമെന്നാണ് പ്രതിക്ഷയെന്ന് സംഘാടകർ അവകാശപ്പെട്ടു. വൈ.എം.സി.എ കേരള റീജനൽ ചെയർമാൻ പ്രഫ. ജോയ് സി. ജോർജ് ഉദ്ഘാടനം ചെയ്തു. ഫാ. കാര്യാക്കോസ് കച്ചിറമറ്റം, പ്രഫ. ടി.എം. പൈലി, പ്രഫ. ബേബി എം. വർഗീസ്, ഡോ. ജേക്കബ് ഇട്ടൂപ്പ്, സണ്ണി കളമ്പാടൻ എന്നിവർ സംസാരിച്ചു. കിഡ്സ് ഫെസ്റ്റ് കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ അംഗൻവാടി വിദ്യാർഥികൾക്ക് നടത്തിയ കിഡ്സ് ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസികവും ശാരീരികവുമായ കഴിവുകൾ വർധിപ്പിക്കാൻ സംഘടിപ്പിച്ച മത്സരത്തിൽ കളറിങ്, ആക്ഷൻ സോങ്, മിഠായി പെറുക്കൽ എന്നിവയും മാതാപിതാക്കൾക്കായി മെഴുകുതിരി കത്തിക്കൽ, കസേരകളി എന്നിവയും സംഘടിപ്പിച്ചു. മലയാളത്തിളക്ക പ്രഖ്യാപനം വൈസ് പ്രസിഡൻറ് എ.ആർ. വിനയൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ജയേഷ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡംഗം ആസിയ അലിയാർ, പ്രധാനാധ്യാപിക എ.കെ. സൈനബ, ടി.എ. അബൂബക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.