ശാസ്ത്രോത്സവം സമാപിച്ചു

കോതമംഗലം: വാരപ്പെട്ടി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടുദിവസമായി നടന്ന പഞ്ചായത്തുതല സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു. വാരപ്പെട്ടി പഞ്ചായത്തിൽനിന്നും തൊട്ടടുത്ത പഞ്ചായത്തിൽനിന്നുമായി വിവിധ സ്കൂളിലെ വിദ്യാർഥികൾ പ്രദർശനം കാണാൻ എത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് പി.കെ. മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സവിത ശ്രീകാന്ത്, ബി.ആർ.സി പ്രതിനിധികളായ ബിൻസി, നിത, സ്കൂൾ പ്രിൻസിപ്പൽ എ.ആർ. വിജയകുമാരി, ഹെഡ്മിസ്ട്രസ് എസ്. മിനി, പി.ടി.എ വൈസ് പ്രസിഡൻറ് പി.കെ. ബാബു എന്നിവർ പങ്കെടുത്തു. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ ടി.കെ. വിജയകുമാർ സന്ദർശിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സമാപന പരിപാടിയിൽ പി.ടി.എ വൈസ് പ്രസിഡൻറ് പി.കെ. ബാബു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. മിനി, ബി.ആർ.സി പ്രതിനിധി ബിൻസി, ആർ. ജയശ്രീ, ആർ. ബിന്ദു, ലൈല ചന്ദ്രൻ, ഒ.ടി. ദിലീപ്, ഗൗരി ബാബു എന്നിവർ സംസാരിച്ചു. ആയുർവേദ മരുന്ന് നിർമാണശാലയിൽ തീപിടിത്തം കോതമംഗലം: നങ്ങേലിൽ ആയുർവേദ മരുന്ന് നിർമാണശാലയിൽ തീപിടിത്തം. നെല്ലിക്കുഴി പഞ്ചായത്തിലെ 10ാം വാർഡിലെ സുഗന്ധഗിരിയിലാണ് സംഭവം. ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് തീ പിടിത്തം. കോതമംഗലം ഫയർ സ്റ്റേഷനിലെ രണ്ട് യൂനിറ്റ് രണ്ട് മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എ.എസ്.ടി.ഒ ബിനു സെബാസ്റ്റ്യ​െൻറ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ ടി.കെ. എൽദോ, വി.കെ. സുേരഷ്, ഫയർമാൻമാരായ റഷീദ്, സിദ്ദീഖ് ഇസ്മായിൽ, നിഷാദ്, രാഹുൽ, ഡ്രൈവർ അനിൽ, മെക്കാനിക് ബിനോയ് എന്നിവരാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം 4.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രക്ഷാപ്രവർത്തനത്തിനിടെ രണ്ട് ഫയർമാൻമാർക്ക് ചെറിയതോതിൽ പരിക്കേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.