കടമ്പ്രയാർ പാടത്ത് തീപിടിത്തം

പള്ളിക്കര: കടമ്പ്രയാർ കക്കാട്ടിക്കര പാടശേഖരത്തിൽ വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. 15 ഏക്കറോളം പാടശേഖരത്ത് ഒരു ഭാഗത്തുണ്ടായ തീപിടിത്തം മുഴുവൻ വ്യാപിക്കുകയായിരുന്നു. പ്രദേശത്ത് പുക വ്യാപിച്ചതോടെ നാട്ടുകാർ തീയണക്കാൻ ശ്രമിെച്ചങ്കിലും ശക്തമായ വെയിലും കാറ്റും ശ്രമം വിഫലമാക്കി. ഇതോടെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ സുരേഷി​െൻറ നേതൃത്വത്തിലെ അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ഫയർമാൻമാരായ എം.സി. ബേബി, ബിബിൻ എ. തങ്കപ്പൻ, കെ.എ. ഉബാസ്, കെ.എം. ബിബി, ഷാജൻ തോമസ്, എം.വി. മോഹനൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഭക്ഷണപ്പൊതി വിതരണം ചെയ്തു കിഴക്കമ്പലം: 'വിശപ്പിന് ഭക്ഷണം ജീവന് രക്തം' മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ കിഴക്കമ്പലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്തു. 17 യൂനിറ്റുകളിൽനിന്നായി 1,601 പൊതിച്ചോറാണ് വിതരണത്തിന് ശേഖരിച്ചത്. രാവിലെ പൊതിച്ചോറ് കയറ്റിയ വാഹനങ്ങൾ കിഴക്കമ്പലത്ത് നടി മഞ്ജു സുനിച്ചൻ ഫ്ലാഗ് ഓഫ് ചെയ്തു. മേഖല പ്രസിഡൻറ് ജെലു സി. ജോർജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എ.ആർ. രാജേഷ്, പ്രസിഡൻറ് വി.ആർ. രാഗേഷ്, പി.കെ. രാജേഷ്, ലോക്കൽ സെക്രട്ടറി ജിൻസ് ടി. മുസ്തഫ, ടിൻജോ ജേക്കബ്, അബ്്ദുസ്സമദ് എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളജിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.പി. ബേബി ഭക്ഷണ വിതരണോദ്ഘാടനം നടത്തി. ജില്ല സെക്രട്ടറി കെ.എസ്. അരുൺകുമാർ പങ്കെടുത്തു. രണ്ട് യൂനിറ്റുകളിൽ രോഗികൾക്ക് രക്തദാനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.