വിദേശ കോർപറേറ്റുകൾ ഭൂമി വാരിക്കൂട്ടിയതാണ്​ കാർഷിക മേഖലയുടെ തകർച്ചക്ക് കാരണം^ എസ്. രാമചന്ദ്രൻ പിള്ള

വിദേശ കോർപറേറ്റുകൾ ഭൂമി വാരിക്കൂട്ടിയതാണ് കാർഷിക മേഖലയുടെ തകർച്ചക്ക് കാരണം- എസ്. രാമചന്ദ്രൻ പിള്ള മൂവാറ്റുപുഴ: വിദേശ കോർപറേറ്റുകൾ വൻതോതിൽ ഭൂമി വാരിക്കൂട്ടിയതാണ് കാർഷിക മേഖലയുടെ തകർച്ചക്ക് പ്രധാന കാരണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ജില്ല സമ്മേളനത്തി​െൻറ ഭാഗമായി മൂവാറ്റുപുഴ ടൗൺ ഹാൾ ഗ്രൗണ്ടിൽ നടന്ന കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉൽപന്നങ്ങളുടെ വിലത്തകർച്ചമൂലം കാർഷിക മേഖലയിൽ മുതൽ മുടക്കാൻ കർഷകർ തയാറാകുന്നില്ല. മേഖലയുടെ നിലനിൽപ്പിനായി പദ്ധതികൾ ആവിഷ്കരിക്കാത്ത കേന്ദ്രസർക്കാറിനെതിരെ പ്രക്ഷോഭങ്ങൾ പൊട്ടിപുറപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആർ. പ്രഭാകരൻ സ്വാഗതം പറഞ്ഞു. 'കാർഷിക പ്രതിസന്ധിയും പ്രതിരോധവും' എന്ന വിഷയം മന്ത്രി പ്രഫ. സി. രവീന്ദ്രനാഫ് അവതരിപ്പിച്ചു. ജനതാദൾ സംസ്ഥാന പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജോയ്‌സ് ജോർജ് എം.പി, മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ പി.ആർ. മുരളീധരൻ, എൻ.സി. മോഹനൻ, ടി.കെ. മോഹനൻ, എം.സി. സുരേന്ദ്രൻ, നഗരസഭ ചെയർപേഴ്സൻ ഉഷ ശശീന്ദ്രൻ, സി.ബി. ദേവദർശൻ, പി.കെ. സോമൻ, വി.പി. ശശീന്ദ്രൻ, എം.കെ. മോഹനൻ, പി.എസ്. െഷെല, ഒ.എൻ. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.